OPPO Find X9 series  image credit: OPPO
Gadgets

200 എംപി കാമറ, കരുത്തുറ്റ 7500 എംഎഎച്ച് ബാറ്ററി; ഓപ്പോ ഫൈന്‍ഡ് എക്‌സ്9 സീരീസ് ഗ്ലോബല്‍ ലോഞ്ച് ഇന്ന്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുറത്തിറക്കിയ ഫൈന്‍ഡ് എക്സ്9 സീരീസിന്റെ ആഗോള ലോഞ്ച് ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുറത്തിറക്കിയ ഫൈന്‍ഡ് എക്സ്9 സീരീസിന്റെ ആഗോള ലോഞ്ച് ഇന്ന്. ഇന്ത്യയില്‍ ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്ന് പറഞ്ഞ കമ്പനി തീയതി സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. എങ്കിലും നവംബറില്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് എക്സ്9 സീരീസിന് കീഴിലുള്ള ഫൈന്‍ഡ് എക്സ്9, ഫൈന്‍ഡ് എക്സ്9 പ്രോ എന്നി ഫോണുകള്‍ ചൈനയില്‍ പുറത്തിറക്കിയത്.

ഓപ്പോ ഫൈന്‍ഡ് എക്സ്9 പ്രോയില്‍ നാല് വശങ്ങളിലും 1.15mm സിമെട്രിക് ബെസലുകള്‍ ഉള്ള 6.78 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. മീഡിയടെക് ഡൈമെന്‍സിറ്റി 9500 ചിപ്പ് ഉപയോഗിച്ചാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഓപ്പോയുടെ ഇന്‍-ഹൗസ് കമ്പ്യൂട്ടേഷണല്‍ ഫോട്ടോഗ്രാഫി സൊല്യൂഷനായ LUMO ഇമേജ് എന്‍ജിന്‍ നല്‍കുന്ന ഒരു ഹാസല്‍ബ്ലാഡ് മാസ്റ്റര്‍ കാമറ സിസ്റ്റം ഫൈന്‍ഡ് എക്സ9 പ്രോയില്‍ ഉണ്ടായിരിക്കുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു. ഇന്ത്യന്‍ വേരിയന്റിലും പിന്നില്‍ 200എംപി ഹാസല്‍ബ്ലാഡ് ടെലിഫോട്ടോ കാമറ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചൈനീസ് വേരിയന്റില്‍ 50 എംപി വൈഡ് ആംഗിള്‍ കാമറയുണ്ട്. പിന്നില്‍ 200 എംപി ടെലിഫോട്ടോ കാമറയും ഉണ്ട്. ചൈനയിലെ ഫൈന്‍ഡ് എക്സ് 9 പ്രോയില്‍ 50 എംപി ഫ്രണ്ട് കാമറയുണ്ട്. വീഡിയോഗ്രാഫിക്ക്, ഡോള്‍ബി വിഷനില്‍ ഫൈന്‍ഡ് എക്സ് 9 പ്രോ 4K 120fps വരെ റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കുമെന്ന് ഓപ്പോ വ്യക്തമാക്കി.

7,500mAh സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററിയാണ് ഇതില്‍ ഉള്ളത്. ശരാശരി രണ്ട് ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഓപ്പോ ഫൈന്‍ഡ് എക്സ്9 പ്രോ ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 16 ഇന്റര്‍ഫേസില്‍ പ്രവര്‍ത്തിക്കും. കൂടാതെ സില്‍ക്ക് വൈറ്റ്, ടൈറ്റാനിയം ചാര്‍ക്കോള്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ഇന്ത്യയില്‍ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

ഫൈന്‍ഡ് എക്സ്9

ഫൈന്‍ഡ് എക്സ്9ന് ഒരു കോംപാക്റ്റ് 6.59 ഇഞ്ച് സ്‌ക്രീന്‍ ഉണ്ട്. പ്രോ മോഡലിന് സമാനമായി, ഫൈന്‍ഡ് എക്സ്9ല്‍ മീഡിയടെക് ഡൈമെന്‍സിറ്റി 9500 ചിപ്‌സെറ്റും LUMO ഇമേജ് എന്‍ജിന്‍ നല്‍കുന്ന ഹാസല്‍ബ്ലാഡ് മാസ്റ്റര്‍ കാമറ സിസ്റ്റവും ഉണ്ടാകും.

ഡോള്‍ബി വിഷനില്‍ 4K 120fps വരെയുള്ള റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കും. ഫൈന്‍ഡ് എക്സ്9ന്റെ വരാനിരിക്കുന്ന ഇന്ത്യന്‍ പതിപ്പിന്റെ കാമറയുടെ കൂടുതല്‍ വിശദാംശങ്ങളോ സവിശേഷതകളോ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ചൈനയിലെ ഫൈന്‍ഡ് എക്സ്9ല്‍ 50എംപി വൈഡ്-ആംഗിള്‍ കാമറ, 50എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ കാമറ, 50എംപി ടെലിഫോട്ടോ കാമറ എന്നിവയുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി, ചൈനീസ് പതിപ്പില്‍ 32എംപി ഫ്രണ്ട് കാമറയുണ്ട്. 7025ാഅവ സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയാണ് ഇതില്‍ ഉള്ളത്. ടൈറ്റാനിയം ഗ്രേ, സ്പേസ് ബ്ലാക്ക് എന്നി രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ വിപണിയില്‍ എത്തും.

OPPO Find X9 series coming to India, global launch set for today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

SCROLL FOR NEXT