OPPO Find X9 series  Image Credit: Oppo
Gadgets

200 എംപി കാമറ, 7500 എംഎഎച്ച് ബാറ്ററി; ഓപ്പോയുടെ പുതിയ ഫോൺ ചൊവ്വാഴ്ച ഇന്ത്യൻ വിപണിയിൽ

പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോ അവരുടെ പുതിയ സ്മാർട്ട്‌ഫോൺ ഫൈൻഡ് എക്‌സ് 9 സീരീസ് ചൊവ്വാഴ്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോ അവരുടെ പുതിയ സ്മാർട്ട്‌ഫോൺ ഫൈൻഡ് എക്‌സ് 9 സീരീസ് ചൊവ്വാഴ്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 60,000 രൂപയ്ക്ക് മുകളിൽ വില പ്രതീക്ഷിക്കുന്ന ഈ സീരീസ് ദിവസങ്ങൾക്ക് മുൻപാണ് ആ​ഗോള തലത്തിൽ അവതരിപ്പിച്ചത്.

പുതിയ സീരീസിന്റെ കീഴിൽ ഫൈൻഡ് എക്‌സ്9, ഫൈൻഡ് എക്‌സ്9 പ്രോ എന്നി രണ്ടു മോഡലുകളാണ് അവതരിപ്പിക്കുക. രണ്ട് ഫോണുകളിലും മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9500 SoC, 7,025 mAh (ഫൈൻഡ് എക്‌സ്9), 7,500 mAh (ഫൈൻഡ് എക്‌സ്9 പ്രോ) സിലിക്കൺ-കാർബൺ ബാറ്ററികൾ എന്നിവയുണ്ട്. വയർഡ് ടോപ്പ്-അപ്പുകൾക്ക് പരമാവധി ചാർജിങ് വേഗത 80W ആണ്. കൂടാതെ രണ്ട് ഫോണുകളിലും 50W വയർലെസും 10W റിവേഴ്സ് വയർലെസും ലഭിക്കും.

ഓപ്പോ ഫൈൻഡ് എക്‌സ്9 പ്രോയിൽ നാല് വശങ്ങളിലും 1.15mm സിമെട്രിക് ബെസലുകൾ ഉള്ള 6.78 ഇഞ്ച് ഡിസ്പ്ലേ ഉണ്ടായിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്പ് ഉപയോഗിച്ചാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഓപ്പോയുടെ ഇൻ-ഹൗസ് കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി സൊല്യൂഷനായ LUMO ഇമേജ് എൻജിൻ നൽകുന്ന ഒരു ഹാസൽബ്ലാഡ് മാസ്റ്റർ കാമറ സിസ്റ്റം ഫൈൻഡ് എക്‌സ9 പ്രോയിൽ ഉണ്ടായിരിക്കുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു. ഇന്ത്യൻ വേരിയന്റിലും പിന്നിൽ 200എംപി ഹാസൽബ്ലാഡ് ടെലിഫോട്ടോ കാമറ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ചൈനീസ് വേരിയന്റിൽ 50 എംപി വൈഡ് ആംഗിൾ കാമറയുണ്ട്. പിന്നിൽ 200 എംപി ടെലിഫോട്ടോ കാമറയും ഉണ്ട്. ചൈനയിലെ ഫൈൻഡ് എക്‌സ് 9 പ്രോയിൽ 50 എംപി ഫ്രണ്ട് കാമറയുണ്ട്. വീഡിയോഗ്രാഫിക്ക്, ഡോൾബി വിഷനിൽ ഫൈൻഡ് എക്‌സ് 9 പ്രോ 4K 120fps വരെ റെക്കോർഡിങ്ങിനെ പിന്തുണയ്ക്കുമെന്ന് ഓപ്പോ വ്യക്തമാക്കി.

7,500mAh സിലിക്കൺ കാർബൺ ബാറ്ററിയാണ് ഇതിൽ ഉള്ളത്. ശരാശരി രണ്ട് ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഓപ്പോ ഫൈൻഡ് എക്‌സ്9 പ്രോ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16 ഇന്റർഫേസിൽ പ്രവർത്തിക്കും. കൂടാതെ സിൽക്ക് വൈറ്റ്, ടൈറ്റാനിയം ചാർക്കോൾ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ ഇന്ത്യയിൽ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

ഫൈൻഡ് എക്‌സ്9

ഫൈൻഡ് എക്‌സ്9ന് ഒരു കോംപാക്റ്റ് 6.59 ഇഞ്ച് സ്‌ക്രീൻ ഉണ്ട്. പ്രോ മോഡലിന് സമാനമായി, ഫൈൻഡ് എക്‌സ്9ൽ മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്സെറ്റും LUMO ഇമേജ് എൻജിൻ നൽകുന്ന ഹാസൽബ്ലാഡ് മാസ്റ്റർ കാമറ സിസ്റ്റവും ഉണ്ടാകും.

ഡോൾബി വിഷനിൽ 4K 120fps വരെയുള്ള റെക്കോർഡിങ്ങിനെ പിന്തുണയ്ക്കും. ഫൈൻഡ് എക്‌സ്9ന്റെ വരാനിരിക്കുന്ന ഇന്ത്യൻ പതിപ്പിന്റെ കാമറയുടെ കൂടുതൽ വിശദാംശങ്ങളോ സവിശേഷതകളോ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ചൈനയിലെ ഫൈൻഡ് എക്‌സ്9ൽ 50 എംപി വൈഡ്-ആംഗിൾ കാമറ, 50എംപി അൾട്രാ-വൈഡ്-ആംഗിൾ കാമറ, 50എംപി ടെലിഫോട്ടോ കാമറ എന്നിവയുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ചൈനീസ് പതിപ്പിൽ 32എംപി ഫ്രണ്ട് കാമറയുണ്ട്. 7025mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഇതിൽ ഉള്ളത്. ടൈറ്റാനിയം ഗ്രേ, സ്‌പേസ് ബ്ലാക്ക് എന്നി രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ വിപണിയിൽ എത്തും.

Oppo Find X9 series launching on tuesday in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എവിടെ കുഴിച്ചിട്ടാലും ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും കാണിക്കരുത്‌'; സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു

ആയുർവേദ പാരാമെഡിക്കൽ കോഴ്സ്; സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

കനത്ത മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാ​ഗ്രത നിർദേശം

വ്യാജരേഖ, വഞ്ചന; ഡല്‍ഹി അല്‍-ഫലാഹ് സര്‍വകലാശാലയ്ക്കെതിരെ കേസ്

ചായ നന്നാവാൻ പൊടിക്കൈകളില്ല, തേയില ചേർക്കുന്നതിന് കണക്കും സമയുമുണ്ട്

SCROLL FOR NEXT