Oppo launches F31 5G series in India IMAGE CREDIT: OPPO
Gadgets

'30 മിനിറ്റ് വെള്ളത്തില്‍ കിടന്നാലും ഒന്നും സംഭവിക്കില്ല', നിരവധി എഐ ഫീച്ചറുകള്‍; 22,000 രൂപ മുതല്‍ വില, ഓപ്പോ എഫ്31 ഫൈവ് ജി സീരീസ് വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുതിയ സീരീസ് ഫൈവ് ജി ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുതിയ സീരീസ് ഫൈവ് ജി ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതുതായി പുറത്തിറക്കിയ എഫ്31 ഫൈവ് ജി സീരീസില്‍ മൂന്ന് ഫോണുകളാണ് ഉള്ളത്. എഫ്31, എഫ്31 പ്രോ, എഫ്31 പ്രോ+ എന്നിവയാണ് മോഡലുകള്‍.

വിലയും ലഭ്യതയും

എഫ്31 ഫൈവ് ജി സീരീസ് സെപ്റ്റംബര്‍ 19 മുതല്‍ ലഭ്യമാകും. 22,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

F31 Pro+ 5G: 32,999 രൂപ (8+256GB), 34,999 രൂപ (12+256GB)

F31 Pro 5G: 26,999 രൂപ (8+128GB), 28,999 രൂപ (8+256GB) 30,999 രൂപ (12+256GB)

F31 5G: 22,999 രൂപ (8+128GB), 24,999 രൂപ (8+256GB)

എഫ്31 പ്രോ+ ഫോണിന് ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 7 Gen 3യാണ് കരുത്തുപകരുന്നത്. അതേസമയം എഫ്31 പ്രോ, എഫ്31 എന്നിവ MediaTek Dimensity 7300 Energy, Dimensity 6300 ചിപ്സെറ്റുകളോടെയാണ് വിപണിയില്‍ എത്തുന്നത്. ColorOS 15ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണുകളില്‍ ഇന്റലിജന്റ് പ്രീ-ലോഡിങ്, മെച്ചപ്പെട്ട ടച്ച് റെസ്പോണ്‍സ്, വണ്‍-ക്ലിക്ക് പെര്‍ഫോമന്‍സ് റീജുവനൈസ്‌മെന്റ് ടൂള്‍ തുടങ്ങിയ ഫീച്ചറുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

'360-ഡിഗ്രി ആര്‍മര്‍ ബോഡി''യും 'അള്‍ട്രാ-സ്ലിം ഡിസൈനും' ആണ് സീരീസിന്റെ മറ്റൊരു പ്രത്യേകത. AGC DT-Star D+ ഗ്ലാസ് അധിക സ്‌ക്രീന്‍ പരിരക്ഷ നല്‍കുന്നു. ഫോണുകള്‍ 30 മിനിറ്റ് വരെ വെള്ളത്തില്‍ കിടന്നാലും ഒന്നും സംഭവിക്കാത്ത തരത്തിലുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു.

പെട്ടെന്ന് ചൂടാവുന്നത് നിയന്ത്രിക്കുന്ന സാങ്കേതികവിദ്യയാണ് സീരീസിന്റെ മറ്റൊരു പ്രത്യേകത. എഫ്31 പ്രോ+ 5,219 mm² വേപ്പര്‍ ചേമ്പര്‍ വാഗ്ദാനം ചെയ്യുന്നു. അതേസമയം പ്രോയിലും ബേസ് എഫ്31ലും കരുത്തുറ്റ കൂളിങ് ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് മോഡലുകളിലും 50എംപി OIS പ്രധാന സെന്‍സര്‍ ഉണ്ട്. പ്രോ+, പ്രോ എന്നി മോഡലുകളില്‍ 32എംപി സെല്‍ഫി ഷൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്.അടിസ്ഥാന മോഡലില്‍ ഇത് 16 എംപിയാണ്. എഐ ഇറേസര്‍ 2.0, എഐ അണ്‍ബ്ലര്‍, റിഫ്‌ലക്ഷന്‍ റിമൂവര്‍ തുടങ്ങിയ എഐ ഉപകരണങ്ങള്‍ ദൈനംദിന ഫോട്ടോഗ്രാഫി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ട്രാന്‍സ്‌ക്രിപ്ഷനുള്ള എഐ വോയ്സ്സ്‌ക്രൈബും ഒമ്പത് ഇന്ത്യന്‍ ഭാഷകളില്‍ തത്സമയ വിവര്‍ത്തനം സാധ്യമാക്കുന്ന എഐ കോള്‍ അസിസ്റ്റന്റുമാണ് മറ്റു സവിശേഷതകള്‍. 80W SUPERVOOC ഫാസ്റ്റ് ചാര്‍ജിംഗുള്ള 7,000mAh ബാറ്ററിയാണ് ഈ സീരീസില്‍ ഉള്ളത്. 30 മിനിറ്റിനുള്ളില്‍ 58 ശതമാനം ചാര്‍ജ് വാഗ്ദാനം ചെയ്യുന്നു.

Oppo launches F31 5G series in India with 7000mAh battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ടെക്നോപാർക്കിൽ ചീഫ് സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

സജി ചെറിയാന്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; മന്തിയും ജീവനക്കാരും പരിക്കേല്‍ക്കാത രക്ഷപ്പെട്ടു

'കർമ്മയോദ്ധ' തിരക്കഥ മോഷ്ടിച്ചത്; മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

സോഷ്യൽ മീഡിയ വൈറൽ താരം, ബ്ലാക്ക് ഡയമണ്ട് ആപ്പിളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

SCROLL FOR NEXT