Oppo Reno 14 5G Diwali Edition  image credit: oppo
Gadgets

ചൂടാകുമ്പോള്‍ ഫോണിന്റെ നിറം മാറും; റെനോ 14 ദീപാവലി എഡിഷനുമായി ഓപ്പോ, ഫീച്ചറുകള്‍- വിഡിയോ

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ അടുത്തിടെ പുറത്തിറക്കിയ റെനോ 14 സ്മാര്‍ട്ട്ഫോണിന്റെ പ്രത്യേക ദീപാവലി പതിപ്പ് അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ അടുത്തിടെ പുറത്തിറക്കിയ റെനോ 14 സ്മാര്‍ട്ട്ഫോണിന്റെ പ്രത്യേക ദീപാവലി പതിപ്പ് അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ കാണാത്ത ഒരു സവിശേഷ ഡിസൈന്‍ ഘടകം ഇതില്‍ ഉള്‍പ്പെടുന്നു. ദീപാവലി പ്രമാണിച്ച് ഈ എക്സ്‌ക്ലൂസീവ് മോഡലിന്റെ പിന്‍ പാനലില്‍ ക്രമീകരിച്ച ഒരു രംഗോലി ഡിസൈന്‍ ആണ് ഇതിനെ വേറിട്ട് നിര്‍ത്തുന്നത്.

ബാക്ക് പാനലിലെ ഹീറ്റ്-സെന്‍സിറ്റീവ്, നിറം മാറ്റുന്ന സാങ്കേതികവിദ്യയാണ്. ഉപകരണം ചൂടാകുമ്പോള്‍ പാനലിന്റെ നിറം സൂക്ഷ്മമായി മാറുന്ന തരത്തിലാണ് ക്രമീകരണം. ഈ ഫീച്ചര്‍ അവതരിപ്പിച്ച ആദ്യത്തെ ഫോണാണ് റെനോ 14 ദീപാവലി എഡിഷന്‍ എന്ന് ഓപ്പോ അവകാശപ്പെടുന്നു. ഫോണിന്റെ ഹാര്‍ഡ്വെയറില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 8 ജിബി റാമും 256 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനും ഉള്ള സ്പെഷ്യല്‍ എഡിഷന്റെ വില 39,999 രൂപയാണ്. ഉത്സവകാല പ്രമോഷന്റെ ഭാഗമായി, ഓപ്പോ 3,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

സ്റ്റാന്‍ഡേര്‍ഡ് റെനോ 14 വേരിയന്റിനും വില കിഴിവുണ്ട്. 37,999 രൂപ ലോഞ്ച് വിലയുണ്ടായിരുന്ന ഫോണ്‍ ഇപ്പോള്‍ 3,000 രൂപ വില കുറവില്‍ 34,999 രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് ഫോറസ്റ്റ് ഗ്രീന്‍, പേള്‍ വൈറ്റ്, മിന്റ് ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമാണ്.

ഫീച്ചറുകള്‍

ഡിസ്‌പ്ലേ: 6.6 ഇഞ്ച് അമോലെഡ് പാനല്‍

പ്രോസസര്‍: മീഡിയടെക് ഡൈമെന്‍സിറ്റി 8350.

മെമ്മറി: 12 ജിബി റാമും 256 ജിബി സ്റ്റോറേജും

ബാറ്ററി, ചാര്‍ജിങ്: 80W ഫാസ്റ്റ് ചാര്‍ജിംഗുള്ള ശക്തമായ 6,000mAh ബാറ്ററി.

കാമറ: 50MP മെയിന്‍ സെന്‍സര്‍, 8MP അള്‍ട്രാ-വൈഡ് ലെന്‍സ്, 50MP ടെലിഫോട്ടോ കാമറ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ട്രിപ്പിള്‍-റിയര്‍ കാമറ സിസ്റ്റം. സെല്‍ഫികള്‍ക്കും വീഡിയോ കോളിങ്ങിനുമായി 50MP കാമറ

Oppo Reno 14 5G Diwali Edition revealed with stunning festive design

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി