Oppo Reno 14 5G series image credit: oppo
Gadgets

200എംപി കാമറ, ട്രിപ്പിള്‍ ലെന്‍സ് സജ്ജീകരണം, പോക്കറ്റ്-ഫ്രണ്ട്ലി; ഓപ്പോ റെനോ 15 സീരീസ് ഈ മാസം അവസാനം ഇന്ത്യന്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ തങ്ങളുടെ അടുത്ത തലമുറ റെനോ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ തങ്ങളുടെ അടുത്ത തലമുറ റെനോ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഓപ്പോ റെനോ 15 സീരീസ് ഈ മാസം അവസാനം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. റെനോ 15, റെനോ 15 പ്രോ, റെനോ 15 മിനി എന്നിവ ഈ നിരയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.

കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും നവംബര്‍ 11 ന് ചൈനയില്‍ നടക്കുന്ന ഡബിള്‍ ഇലവന്‍ ഷോപ്പിങ് ഫെസ്റ്റിവലിന് തൊട്ടുപിന്നാലെ ലോഞ്ച് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റര്‍ സൂചിപ്പിക്കുന്നത് നവംബര്‍ 17 ന് റെനോ 15 സീരീസ് ചൈനയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ്.

റെനോ 14 സീരീസിനെ അപേക്ഷിച്ച് നിരവധി പുതിയ അപ്‌ഡേറ്റുകളുമായി റെനോ 15 സീരീസ് അവതരിപ്പിക്കാനാണ് സാധ്യത.സ്റ്റാന്‍ഡേര്‍ഡ് റെനോ 15 ന് 6.59 ഇഞ്ച് ഫ്‌ലാറ്റ് OLED സ്‌ക്രീന്‍ ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം റെനോ 15 പ്രോയ്ക്ക് നേര്‍ത്ത ബെസലുകളുള്ള വലിയ 6.78 ഇഞ്ച് 1.5K ഫ്‌ലാറ്റ് OLED ഡിസ്പ്ലേ ഉണ്ടായിരിക്കാം. ഇത് ആഴത്തിലുള്ള കാഴ്ചാനുഭവം നല്‍കുന്നു. റെനോ 15 മിനിയില്‍ 6.31 ഇഞ്ച് OLED പാനല്‍ ഉള്‍പ്പെട്ടേക്കാം. അതിനാല്‍ ചെറുതും പോക്കറ്റ്-ഫ്രണ്ട്ലിയുമായിട്ടുള്ള സ്മാര്‍ട്ട്ഫോണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ആകര്‍ഷകമാകും.

ഫോട്ടോഗ്രാഫിയുടെ കാര്യത്തില്‍, റെനോ 15 പ്രോയും റെനോ 15 മിനിയും ട്രിപ്പിള്‍ ലെന്‍സ് സജ്ജീകരണത്തോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 200എംപി സാംസങ് HP5 പ്രൈമറി സെന്‍സര്‍, 50എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, വിശദമായ സൂം ഷോട്ടുകള്‍ക്കായി 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ കാമറ എന്നിവ ഇതില്‍ ക്രമീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 32എംപി ഫ്രണ്ട് കാമറയാണ് മറ്റൊരു ആകര്‍ഷണം.

റെനോ 15 പ്രോയിലെ 6,300mAh ബാറ്ററി 80W വയര്‍ഡ്, 50W വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കും. റെനോ 15 സീരീസ് ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 16ല്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയം മിഡ്-റേഞ്ച് വിഭാഗത്തിലാകാം ഇത് വിപണിയില്‍ എത്തുക.

Oppo Reno 15 and Reno 15 Pro India launch timeline, specifications

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി പരിപാടിയില്‍ വൈകി എത്തി; പരിശീലകനില്‍ നിന്ന് ശിക്ഷയേറ്റുവാങ്ങി രാഹുല്‍ഗാന്ധി

അരിയില്‍ ഷൂക്കൂര്‍ വധക്കേസ് പ്രതി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി

'കായ്ഫലമുള്ള മരം'; ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ? വീറോടെ മുന്നണികള്‍

പഹല്‍ഗാം അടക്കം ആസൂത്രണം ചെയ്തു; ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനത്തിന് പാകിസ്ഥാന് പ്രത്യേക സംഘം

SCROLL FOR NEXT