Realme P4 Pro image credit: realme
Gadgets

10,000mAh കരുത്തുറ്റ ബാറ്ററി, ഒറ്റ ചാര്‍ജില്‍ 32.5 മണിക്കൂര്‍ വീഡിയോ സ്ട്രീമിങ്; റിയല്‍മി പി4 പവര്‍ ലോഞ്ച് ജനുവരി 29ന്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ ഫോണായ റിയല്‍മി പി4 പവര്‍ ജനുവരി 29ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ ഫോണായ റിയല്‍മി പി4 പവര്‍ ജനുവരി 29ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 10,001 mAh ബാറ്ററിയായിരിക്കും ഫോണിന് കരുത്ത് പകരുക.

കഴിഞ്ഞ വര്‍ഷം കമ്പനി 10,000mAh കണ്‍സെപ്റ്റ് ഫോണ്‍ പുറത്തിറക്കിയതിന് ശേഷമാണ് റിയല്‍മി പി4 പവര്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ഒറ്റ ചാര്‍ജില്‍ തുടര്‍ച്ചയായി 32.5 മണിക്കൂര്‍ വീഡിയോ സ്ട്രീമിങ് നടത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. 21.3 മണിക്കൂര്‍ നാവിഗേഷനും 185.7 മണിക്കൂര്‍ മ്യൂസിക് സ്ട്രീമിങ്ങും ഒറ്റ ചാര്‍ജില്‍ സാധ്യമാകുമെന്നും കമ്പനി അവകാശപ്പെടുന്നു. നാലു വര്‍ഷത്തേക്ക് 80 ശതമാനം ബാറ്ററി ഹെല്‍ത്തും റിയല്‍മി വാഗ്ദാനം ചെയ്യുന്നു. ഇതില്‍ വീഴ്ച സംഭവിച്ചാല്‍ ഫോണ്‍ സൗജന്യമായി മാറ്റി നല്‍കുമെന്നും കമ്പനി പറയുന്നു.

80W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനും 27W റിവേഴ്സ് വയര്‍ഡ് ചാര്‍ജിങ്ങിനുമുള്ള പിന്തുണയോടെയാണ് ഫോണ്‍ വരുന്നത്. വലിയ ബാറ്ററി ഉണ്ടായിരുന്നിട്ടും, ഫോണിന്റെ ഭാരം വെറും 219 ഗ്രാം മാത്രമാണ്. 1.5K റെസല്യൂഷനോടുകൂടിയ 144Hz ഹൈപ്പര്‍ഗ്ലോ 4D കര്‍വ്+ ഡിസ്പ്ലേയായിരിക്കും ഇതിലുണ്ടാവുക.

സോഫ്റ്റ്വെയറിനെ സംബന്ധിച്ചിടത്തോളം, ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയല്‍മി UI 7.0ലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. 3 വര്‍ഷത്തെ OS അപ്ഡേറ്റുകള്‍ക്കും 4 വര്‍ഷത്തെ സുരക്ഷാ പാച്ചുകള്‍ക്കും പിന്തുണയുണ്ട്. ട്രാന്‍സ് ഓറഞ്ച്, ട്രാന്‍സ് സില്‍വര്‍, ട്രാന്‍സ് ബ്ലൂ എന്നി കളര്‍ വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാക്കും.മീഡിയടെക് ഡൈമെന്‍സിറ്റി 7400 പ്രോസസര്‍ ഫോണിന് കരുത്തു നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒപ്റ്റിക്സിനെ സംബന്ധിച്ചിടത്തോളം, റിയല്‍മി വിശദാംശങ്ങളും നല്‍കിയിട്ടില്ല. പക്ഷേ ഫോണില്‍ OIS ഉള്ള 50MP പ്രൈമറി ഷൂട്ടറും 8MP അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍വശത്ത് 16MP സെല്‍ഫി ഷൂട്ടര്‍ സ്ഥാപിക്കാനും സാധ്യതയുണ്ട്. 12 ജിബി റാം/256 ജിബി സ്റ്റോറേജ് വേരിയന്റിന് 37,999 ആയിരിക്കാം വില. ഫ്‌ലിപ്കാര്‍ട്ട്, സ്വന്തം വെബ്സൈറ്റ്, ഓഫ്ലൈന്‍ ഔട്ട്ലെറ്റുകള്‍ എന്നിവ വഴി ഫോണ്‍ വില്‍ക്കുമെന്ന് റിയല്‍മി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

Realme P4 Power 5G with 10,001 mAh battery to launch in India on 29th January

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് മുസ്ലീം ലീഗിനെക്കാള്‍ വലിയ വര്‍ഗീയപാര്‍ട്ടി; മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്യൂണിസ്റ്റുകാര്‍'

ടീം മാനേജർ,സീനിയർ റസിഡന്റ്, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ഒഴിവുകൾ

കുട്ടികളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കുന്നു; ആലപ്പുഴയിലെ ഒരു സ്‌കൂളിന് അവധി

വില്‍പനയില്‍ റെക്കോര്‍ഡിട്ട് ക്രിസ്തുമസ് - പുതുവത്സര ബമ്പര്‍; നറുക്കെടുപ്പ് നാളെ

ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ സ്ഥിരം നിയമനത്തിന് സിഎംഡി അപേക്ഷ ക്ഷണിച്ചു, ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം

SCROLL FOR NEXT