Realme GT 8 Pro image credit: Realme
Gadgets

90FPS ഗെയിമിങ്ങ്, VC കൂളിങ്, ഫാസ്റ്റ് ചാര്‍ജിങ്; റിയല്‍മിയുടെ പുതിയ ഫോണ്‍ ഉടന്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ ഫോണായ റിയല്‍മി പി4എക്‌സ് ഫൈവ്ജി ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ ഫോണായ റിയല്‍മി പി4എക്‌സ് ഫൈവ്ജി ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പി4 സീരീസില്‍ പുതിയ കൂട്ടിച്ചേര്‍ക്കലായി പി4എക്‌സ് അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. പി4, പി4 പ്രോ എന്നിവയാണ് ഈ സീരീസിലെ മറ്റു പ്രധാനപ്പെട്ട ഫോണുകള്‍.

ഫോണിന്റെ സ്‌പെസിഫിക്കേഷനുകളെ കുറിച്ചുള്ള പൂര്‍ണ രൂപം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും പി4എക്‌സില്‍ VC കൂളിങ് അവതരിപ്പിക്കുമെന്ന് കമ്പനി പറയുന്നു. ഫോണ്‍ അധികമായി ഉപയോഗിച്ചാലും സ്ഥിരത പുലര്‍ത്താന്‍ ഇതുവഴി സാധിക്കും. മള്‍ട്ടിടാസ്‌കിങ്ങിനെ പിന്തുണയ്ക്കുന്ന സോഫ്റ്റ്വെയര്‍ ഒപ്റ്റിമൈസേഷനാണ് മറ്റൊരു പ്രത്യേകത. ഇതുവഴി ഒരേസമയം 18 ആപ്പുകള്‍ വരെ കൈകാര്യം ചെയ്യാന്‍ ഫോണിന് സാധിക്കും. GT മോഡില്‍ 90FPS ഗെയിമിങ്ങിനെ പിന്തുണയ്ക്കും. ബൈപാസ് ചാര്‍ജിങ്ങിനൊപ്പം 45W ഫാസ്റ്റ് ചാര്‍ജിങ്ങിനെയും ഫോണ്‍ പിന്തുണയ്ക്കും. ഗെയിമിങ് അല്ലെങ്കില്‍ മറ്റ് ജോലികള്‍ ചെയ്യുന്നതിനിടെ പ്ലഗ് ഇന്‍ ചെയ്യുമ്പോഴും ഹാന്‍ഡ്സെറ്റ് കൂളായി തുടരാന്‍ ഇത് സഹായിക്കും.

ഔദ്യോഗിക ചാനലുകള്‍ വഴി പ്രോസസര്‍, ബാറ്ററി ശേഷി എന്നിവയെ സംബന്ധിച്ച് റിയല്‍മി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഈ ഫോണിന് മീഡിയടെക് ഡൈമെന്‍സിറ്റി 7400 ചിപ്സെറ്റാണ് കരുത്തു പകരുക എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആന്‍ഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക.

Realme P4X 5G mobile India launch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്തിമ തീരുമാനം എടുത്തിട്ടില്ല'; ചണ്ഡിഗഡ് ഭരണഘടനാ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍

ഒറ്റ ചേരുവ മതി, കാപ്പിയെ ഹെൽത്തി ഡ്രിങ്ക് ആക്കാം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Samrudhi SM 30 lottery result

കൈക്കണക്കല്ല വേണ്ടത്, ദിവസവും ഉപയോ​ഗിക്കേണ്ട ഉപ്പിന്റെ അളവ് എത്ര?

ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ചില ഇൻഡോർ സസ്യങ്ങൾ

SCROLL FOR NEXT