ന്യൂഡല്‍ഹി: ഷവോമിയുടെ ഉപകമ്പനിയായ റെഡ്മിയുടെ പുതിയ ഫോണായ റെഡ്മി 15 5 ജി ഇന്ത്യന്‍ വിപണിയില്‍ അതരിപ്പിച്ചു. റെഡ്മിയുടെ കഴിഞ്ഞ വര്‍ഷത്തെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണുകള്‍ അടങ്ങിയ 14 സീരീസിന്റെ പിന്‍ഗാമിയായാണ് 15 സീരീസിന് തുടക്കമിട്ടുകൊണ്ട് റെഡ്മി 15 5ജി (REDMI 15 5G) അവതരിപ്പിച്ചത്.
റെഡ്മിയുടെ നമ്പര്‍ സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റിലെ ഏറ്റവും വലിയ ഡിസ്‌പ്ലേ അടക്കമുള്ള മികച്ച ഫീച്ചറുകളുമായാണ് എത്തിയിരിക്കുന്നത്. കൂടാതെ 7000mAh ബാറ്ററി അടക്കമുള്ള ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. ഇത്രയും വലിയ ബാറ്ററിയുള്ള ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട്‌ഫോണായിരിക്കും ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. റെഡ്മി 15 മൂന്ന് നിറങ്ങളില്‍ ലഭ്യമാകും. മിഡ്‌നൈറ്റ് ബ്ലാക്ക്, ഫ്രോസ്റ്റഡ് വൈറ്റ്, സാന്‍ഡി പര്‍പ്പിള്‍.
സ്പെസിഫിക്കേഷനുകള്‍
റെഡ്മി 15 144Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് FHD+ ഡിസ്‌പ്ലേയുമായാണ് വിപണിയില്‍ എത്തുക. TÜV റൈന്‍ലാന്‍ഡ് ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കര്‍-ഫ്രീ, സര്‍ക്കാഡിയന്‍ ഫ്രണ്ട്‌ലി സര്‍ട്ടിഫിക്കേഷനുകളും ഇതിനുണ്ട്. 33W ഫാസ്റ്റ് ചാര്‍ജിങ്ങും 18W റിവേഴ്‌സ് ചാര്‍ജിങ്ങും ഉള്ള സ്‌നാപ്ഡ്രാഗണ്‍ 6S ജെന്‍ 3 ചിപ്‌സെറ്റ് ആണ് ഫോണിന് കരുത്തുപകരുക. ഒപ്റ്റിക്‌സിനെ സംബന്ധിച്ചിടത്തോളം, AI Erase, AI Sky, ക്ലാസിക് ഫിലിം ഫില്‍ട്ടറുകള്‍ തുടങ്ങിയ ഫീച്ചറുകളുള്ള 50MP പ്രൈമറി സെന്‍സര്‍ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ എത്തുന്നത്.IP64 പ്രൊട്ടക്ഷന്‍, സൈഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡോള്‍ബി-സര്‍ട്ടിഫൈഡ് ഓഡിയോ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
റെഡ്മി 15 5ജിയുടെ വിലയും ലഭ്യതയും
റെഡ്മി 15 5ജിയുടെ 6ജിബി + 128ജിബി അടിസ്ഥാന വേരിയന്റിന് 14,999 രൂപയും, 8ജിബി + 128ജിബി വേരിയന്റിന് 15,999 രൂപയും, 8ജിബി + 256ജിബി വേരിയന്റിന് 16,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുമ്പോള്‍ 1000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. അതല്ലെങ്കില്‍ 1000 രൂപ എക്‌സചേഞ്ച് ഡിസ്‌കൗണ്ട് ലഭ്യമാണ്.
കൂടാതെ 3 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. മിഡ്നൈറ്റ് ബ്ലാക്ക്, ഫ്രോസ്റ്റഡ് ബ്ലാക്ക്, സാന്‍ഡി പര്‍പ്പിള്‍ നിറങ്ങളില്‍ ആണ് റെഡ്മി 15 5ജി വാങ്ങാനാകുക. ഓഗസ്റ്റ് 28 മുതല്‍ ആമസോണ്‍, ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഈ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates