മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്, തങ്ങളുടെ അടുത്ത ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ നിരയായ ഗാലക്സി എസ് 26 സീരീസ് ഉടന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന നിരയില്‍ മൂന്ന് മോഡലുകള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. സാംസങ് ഗാലക്സി എസ് 26, ഗാലക്സി എസ് 26 പ്ലസ്, ഗാലക്സി എസ് 26 അള്‍ട്രാ എന്നി പേരുകളിലാണ് മോഡലുകള്‍ അവതരിപ്പിക്കുക. പ്രകടനത്തിലും കാമറയിലും ശ്രദ്ധേയമായ അപ്ഗ്രേഡുകള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ചില ഡിസൈന്‍ മാറ്റങ്ങളും കാണാന്‍ കഴിയും.
സാംസങ് ഗാലക്സി എസ് 26, ഗാലക്സി എസ് 26 പ്ലസ്, സാംസങ് ഗാലക്സി എസ് 26 അള്‍ട്രാ എന്നിവ ഫെബ്രുവരി 25 ന് ഇന്ത്യയിലും മറ്റ് വിപണികളിലും ലോഞ്ച് ചെയ്‌തേക്കാം. മാര്‍ച്ച് 11 ഓടെ വില്‍പ്പന ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, കമ്പനി ഇതുവരെ ഈ വിശദാംശങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.
FHD+ റെസല്യൂഷനോടുകൂടിയ 6.3 ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റും സാംസങ് ഗാലക്സി എസ് 26ല്‍ പ്രതീക്ഷിക്കുന്നു. 12GB വരെ റാമും 512GB വരെ UFS 4.0 സ്റ്റോറേജുമുള്ള 2nm Exynos 2600 പ്രോസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. കൂടാതെ, 25W വയര്‍ഡ് ചാര്‍ജിങ്ങും 15W വയര്‍ലെസ് ചാര്‍ജിങ്ങും ഉള്ള 4,300mAh ബാറ്ററിയും ഈ ഫോണില്‍ പ്രതീക്ഷിക്കാം.കാമറയുടെ കാര്യത്തില്‍ 50MP പ്രധാന കാമറ, 12MP അള്‍ട്രാ-വൈഡ് ലെന്‍സ്, 3x ഒപ്റ്റിക്കല്‍ സൂമുള്ള 12MP ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉണ്ടായിരിക്കാം.
120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എസ്26 പ്ലസിന് ഉണ്ടാകുക എന്ന് പ്രതീക്ഷിക്കുന്നു. ഗാലക്സി എസ്26 ലെ അതേ എക്സിനോസ് 2600 ചിപ്സെറ്റ് ഇതിലും കണ്ടേക്കാം. സമാനമായ റാമും സ്റ്റോറേജ് ഓപ്ഷനുകളും ഇതില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. 4,900 എംഎഎച്ച് ബാറ്ററിയും 45W ചാര്‍ജിംഗും പിന്തുണയ്ക്കുന്ന ഫോണാണിത്. വയര്‍ലെസ് ചാര്‍ജിംഗ്, റിവേഴ്സ് വയര്‍ലെസ് ചാര്‍ജിംഗ്, ക്യുഐ2 പിന്തുണ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയേക്കാം. 50 എംപി പ്രധാന കാമറ, 12 എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 3x സൂമുള്ള 12 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവ കാമറ വിഭാഗത്തില്‍ ഉള്‍പ്പെടാം. മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 12 എംപി കാമറ ഉണ്ടാകാം.
ഗാലക്സി എസ് 26 അള്‍ട്രായില്‍ 120Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് ക്യുഎച്ച്ഡി+ ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജുമുള്ള സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസര്‍ ഫോണിന് കരുത്ത് പകരും. 60W ചാര്‍ജിംഗ് പിന്തുണയുള്ള 5,400 എംഎഎച്ച് ബാറ്ററിയും ഇതില്‍ ഉള്‍പ്പെട്ടേക്കാം. ഗാലക്സി എസ് 26 അള്‍ട്രയില്‍ 200 എംപി പ്രൈമറി കാമറ, 50 എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 12 എംപി 3x ടെലിഫോട്ടോ ലെന്‍സ്, 5x ഒപ്റ്റിക്കല്‍ സൂമുള്ള 50 എംപി പെരിസ്‌കോപ്പ് കാമറ എന്നിവ ഉള്‍ക്കൊള്ളാന്‍ കഴിയും. മുന്‍വശത്ത്, ഉപകരണത്തിന് 12 എംപി കാമറ ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു. 82,999 രൂപ മുതല്‍ 1,32,999 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates