Galaxy S25 Ultra image credit: samsung
Gadgets

ക്വാഡ് കാമറ, തിളക്കമുള്ള സ്‌ക്രീന്‍, 1.60 ലക്ഷം വില; സാംസങ് ഗാലക്‌സി എസ്26 അള്‍ട്ര അടുത്തവര്‍ഷം ആദ്യം

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണായ ഗാലക്‌സി എസ്26 അള്‍ട്ര അടുത്ത വര്‍ഷം ആദ്യം ആഗോള വിപണിയില്‍ അവതരിപ്പിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണായ ഗാലക്‌സി എസ്26 അള്‍ട്ര അടുത്ത വര്‍ഷം ആദ്യം ആഗോള വിപണിയില്‍ അവതരിപ്പിച്ചേക്കും. മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏകദേശം 1.60 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

ഗാലക്സി എസ് 26 അള്‍ട്രയില്‍ 200 എംപി മെയിന്‍ സെന്‍സര്‍, 50 എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 50 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ്, 10 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്‍പ്പെടെ പിന്‍ഭാഗത്ത് ക്വാഡ് കാമറ സജ്ജീകരണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കും ഫ്രണ്ട് കാമറ 12 എംപി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മൊത്തത്തിലുള്ള ഡിസൈന്‍ എസ് 25 അള്‍ട്രയ്ക്ക് സമാനമാണ്. ഒരു പ്രധാന മാറ്റം കാമറ മൊഡ്യൂളാണ്. 120Hz റിഫ്രഷ് റേറ്റും 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്സും ഉള്ള 6.9 ഇഞ്ച് OLED ഡിസ്പ്ലേ ഫോണില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ലഭ്യമായ ഏറ്റവും തിളക്കമുള്ള സ്മാര്‍ട്ട്ഫോണ്‍ സ്‌ക്രീനുകളില്‍ ഒന്നാക്കി ഇതിനെ മാറ്റുന്നു.

12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉള്ള ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രൊസസറാണ് എസ് 26 അള്‍ട്രയ്ക്ക് കരുത്ത് പകരുന്നത്. മള്‍ട്ടിടാസ്‌കിങ്, ഗെയിമിങ്, ഹെവി ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്ക് ഉയര്‍ന്ന പ്രകടനം ഈ പ്രോസസര്‍ വാഗ്ദാനം ചെയ്യുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഫ്‌ലാഗ്ഷിപ്പ് ഫോണുകള്‍ ജനുവരിയിലാണ് സാംസങ് പുറത്തിറക്കാറ്. ഇത്തവണ ഇത് ഫെബ്രുവരിയിലേക്ക് നീങ്ങിയേക്കുമെന്നും സൂചനയുണ്ട്. അള്‍ട്രയ്ക്കൊപ്പം, ഗാലക്സി എസ്26, ഗാലക്സി എസ്26 പ്ലസ് എന്നിവ സവിശേഷമായ അപ്ഗ്രേഡുകളോടെ പുറത്തിറക്കാനും സാംസങ് പദ്ധതിയിടുന്നുണ്ട്.

Samsung S26 Ultra India: Launch date, 200MP camera, Snapdragon 8 Elite

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു; പോളിങ് ഡിസംബര്‍ 9 നും 11 നും, വോട്ടെണ്ണൽ 13 ന്

റഷ്യന്‍ ഹെലികോപ്റ്റര്‍ നിയന്തണം വിട്ട് വീട്ടില്‍ ഇടിച്ചുതകര്‍ന്നു; അഞ്ചുപേര്‍ മരിച്ചു- വിഡിയോ

അറിഞ്ഞ് ഉപയോ​ഗിക്കാം, സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുന്നതും ഉപയോ​ഗിക്കേണ്ട വിധവും

ക്യാവിറ്റിയെ ഇനി ഭയക്കേണ്ട, ഇനാമലിന് പകരം ജെൽ വികസിപ്പിച്ച് ​ഗവേഷകർ

പഞ്ചായത്തുകളില്‍ 25,000 രൂപ, കോര്‍പ്പറേഷനില്‍ ഒന്നര ലക്ഷം വരെ; ചെലവഴിക്കാവുന്ന തുക ഇങ്ങനെ, തെരഞ്ഞെടുപ്പു വിശദാംശങ്ങള്‍

SCROLL FOR NEXT