Samsung W26 Source: X
Gadgets

സ്വര്‍ണ്ണ ഫ്രെയിം, മൂന്നായി മടക്കാം, രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള പ്രീമിയം ഫോണ്‍; 'സാംസങ് W26'

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. സാംസങ് W26 എന്ന പേരിലുള്ള മൂന്നായി മടക്കാവുന്ന ട്രൈ-ഫോള്‍ഡിങ് സ്മാര്‍ട്ട്ഫോണ്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കാഴ്ചയില്‍ ഗാലക്സി Z ഫോള്‍ഡ്7 ല്‍ നിന്ന് വ്യത്യസ്തമായി നേരിയ മാറ്റങ്ങളോടെയാണ് സാംസങ് W26 വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഹാര്‍ഡ് വെയര്‍ ഘടകങ്ങളില്‍ ഈ രണ്ടു ഫോണുകള്‍ തമ്മില്‍ കാര്യമായ മാറ്റമില്ല. രണ്ടിലും ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റ് ആണ് കരുത്തുപകരുന്നത്. 25W ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 4,400 mAh ബാറ്ററിയാണ് പുതിയ ഫോണില്‍ ക്രമീകരിച്ചിരിക്കുന്നത്. 200MP പ്രൈമറി കാമറ, 6.5 ഇഞ്ച് കവര്‍ ഡിസ്പ്ലേ, 8 ഇഞ്ച് ഫോള്‍ഡബിള്‍ ഡിസ്പ്ലേ എന്നിവയും മറ്റു ഫീച്ചറുകളാണ്. 8.9mm കനവും 215 ഗ്രാം ഭാരവുമാണ് സാംസങ് W26 ഫോണിനുള്ളത്.

16GB റാമും 512GB അല്ലെങ്കില്‍ 1TB സ്റ്റോറേജുമായാണ് ഫോണ്‍ വരുന്നത്. ബേസ് മോഡലിന് രണ്ടുലക്ഷത്തിന് മുകളിലാണ് വില വരുന്നത്. സാംസങ് W25ല്‍ കാണപ്പെടുന്ന സെറാമിക് ബാക്കിന് പകരം ഗ്ലാസ് ബാക്ക് പാനലാണ് സാംസങ് W26നുള്ളത്. സ്വര്‍ണ്ണ ഫ്രെയിമാണ് മറ്റൊരു പ്രത്യേകത.

Samsung W26 foldable smartphone launches in China with premium design

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT