മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ അവരുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ ടി5 ഫൈവ് ജി നാളെ ( ബുധനാഴ്ച) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഈ ഫോണില്‍ വലിയ 7050 എംഎഎച്ച് ബാറ്ററിയും 144hz കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയുമാണ് ഉള്ളത്. മീഡിയടെക്കിന്റെ ഡൈമെന്‍സിറ്റി 7 സീരീസ് ചിപ്‌സെറ്റ് ആണ് ഇതിന്റെ പ്രോസസര്‍.
വില ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഏകദേശം 34,999 രൂപയ്ക്കും 49,999 രൂപയ്ക്ക് ഇടയില്‍ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഫിഗറേഷന്‍ അനുസരിച്ച് വിലയില്‍ വ്യത്യാസം ഉണ്ടാവും. അടിസ്ഥാന മോഡലില്‍ 6 ജിബി റാമും 128 ജിബി സ്‌റ്റോറേജുമാണ് പ്രതീക്ഷിക്കുന്നത്.
2000 നിറ്റ്‌സ് എച്ച്ബിഎം ബ്രൈറ്റ്‌നസോടെയാണ് ഡിസ്‌പ്ലേ വരുന്നത്. 44w ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കാന്‍ കഴിയുന്നതാണ് ബാറ്ററി. കാമറ വിഭാഗത്തില്‍ ഒഐഎസ് പിന്തുണയുള്ള 50എംപി സോണി IMX882 പ്രൈമറി കാമറയും എട്ട് എംപി അള്‍ട്രാ വൈഡ് കാമറയുമാണ് ഉള്ളത്. സെല്‍ഫികള്‍ക്കായി 32 എംപി ഫ്രണ്ട് കാമറയും ഉണ്ട്. മുന്‍വശത്തെയും പിന്നിലത്തെയും കാമറകള്‍ 4കെ വിഡിയോ റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കുന്നു. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ഒഎസ് ആറിലാണ്് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates