ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ മിഡ് റേഞ്ച് സെഗ്മെന്റ് വികസിപ്പിച്ച് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കും. വിവോ ടി5 ഫൈവ് ജി എന്ന പേരിലാണ് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍4 എന്ന പ്രോസസറിലായിരിക്കും ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക. 7500 എംഎഎച്ച്് ബാറ്ററിയാണ് ഫോണിന്റെ കരുത്ത്. ഫോണിന് ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ് ഉണ്ടായേക്കാം. എന്ന് ഇത് വിപണിയില്‍ അവതരിപ്പിക്കുമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.
വില 34,999 രൂപയ്ക്കും 49,999 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് സൂചന. 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക. 120hz റിഫ്രഷ് റേറ്റും കര്‍വ്ഡ് എഡ്ജുമാണ് ഡിസ്‌പ്ലേയുടെ പ്രത്യേകത. എട്ട് ജിബി റാമും 1 28 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമായിരിക്കും ഫോണിന്റെ മറ്റു പ്രത്യേകതകള്‍. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 50എംപി പ്രധാന കാമറ, 13 എംപി അള്‍ട്രാവൈഡ് ലെന്‍സ്, എട്ട് എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ സെന്‍സര്‍ എന്നിവയാണ് ട്രിപ്പിള്‍ റിയര്‍ കാമറയില്‍ വരുന്നത്. സെല്‍ഫിക്കായി 32എംപി ഫ്രണ്ട് കാമറയും പ്രതീക്ഷിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates