Vivo T4x 5G source:VIVO
Gadgets

കരുത്തുറ്റ 7200എംഎഎച്ച് ബാറ്ററി, 23,000 രൂപയില്‍ താഴെ വില; വിവോ ടി5എക്സ് ഫൈവ്ജി ലോഞ്ച് മാര്‍ച്ച് 17ന്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ ഫോണായ വിവോ ടി5എക്സ് ഫൈവ്ജി അടുത്തയാഴ്ച ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കമ്പനി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ ഫോണായ വിവോ ടി5എക്സ് ഫൈവ്ജി അടുത്തയാഴ്ച ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കമ്പനി. 2025 മാര്‍ച്ചില്‍ അവതരിപ്പിച്ച വിവോ ടി4എക്സ് ഫൈവ്ജിയുടെ പിന്‍ഗാമിയായിട്ടാണ് ഇത് അവതരിപ്പിക്കുക. മീഡിയടെക് ഡൈമെന്‍സിറ്റി 7400 ടര്‍ബോ ചിപ്സെറ്റ് ആയിരിക്കും ഇതിന് കരുത്തുപകരുക.

മാര്‍ച്ച് 17ന് പുറത്തിറക്കുന്ന ഫോണില്‍ 7200എംഎഎച്ച് ബാറ്ററിയാണ് ഉണ്ടാവുക. സെഗ്മെന്റിലെ ഏറ്റവും വലിയ ബാറ്ററിയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ചൈന ആസ്ഥാനമായുള്ള കമ്പനിയുടെ ഇന്ത്യയിലെ ടി-സീരീസ് നിരയിലെ ഏറ്റവും പുതിയതാണിത്. ലോഞ്ച് ചെയ്തതിന് ശേഷം ഫ്‌ലിപ്പ് കാര്‍ട്ട്, വിവോ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോര്‍, ഇന്ത്യയിലുടനീളമുള്ള അംഗീകൃത ഓഫ്ലൈന്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവയിലൂടെ ഫോണ്‍ ലഭ്യമാക്കും.

സ്ട്രീമിംഗ്, ഗെയിമിംഗ്, ബ്രൗസിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സുഗമമമായി നിര്‍വഹിക്കാന്‍ കഴിയുന്ന തരത്തില്‍ കരുത്തുറ്റ ബാറ്ററിയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 44W ഫാസ്റ്റ് ചാര്‍ജിംഗിനെ ഫോണ്‍ പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68, IP69 റേറ്റിംഗുകള്‍ അവതരിപ്പിക്കും. 23,000 രൂപയില്‍ താഴെയായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6ലാണ് ഹാന്‍ഡ്സെറ്റ് പ്രവര്‍ത്തിക്കുക.

Vivo T5x 5G to launch in India on March 17th

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT