Vivo V60 five G phone image credit: vivo
Gadgets

വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍; അറിയാം വി60 ഫൈവ് ജി ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ വിവോ വി60 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ വിവോ വി60 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രാന്‍ഡ് ഇതുവരെ പ്രത്യേക ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് കമ്പനിയുടെ സ്ഥിരീകരണം.

37,000 മുതല്‍ 40,000 രൂപ വരെ വിലയ്ക്ക് വിവോ വി60 ഫൈവ്ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്‌തേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഔദ്യോഗിക വിലനിര്‍ണ്ണയവും ലഭ്യമായ സ്റ്റോറേജ് ഓപ്ഷനുകളും ഇപ്പോഴും രഹസ്യമാണ്. ആഗോളതലത്തില്‍ വിവോ എസ്30-ന്റെ റീബാഡ്ജ് ചെയ്ത പതിപ്പായി വിവോ വി60 അരങ്ങേറുമെന്ന് കിംവദന്തിയുണ്ട്. കൃത്യമാണെങ്കില്‍, 1.5 കെ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.67 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍ ഫോണില്‍ ഉള്‍പ്പെടുത്തിയേക്കാം. 6,500 mAh ബാറ്ററിയായിരിക്കാം ഫോണില്‍ ഉണ്ടാവുക.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 പ്രോസസറായിരിക്കും ഫോണിന് കരുത്തുപകരുക. എല്‍പിഡിഡിആര്‍4എക്‌സ് റാമും യുഎഫ്എസ് 2.2 ഇന്റേണല്‍ സ്റ്റോറേജുമായി ഇണക്കിചേര്‍ത്തായിരിക്കും പ്രോസസര്‍ അവതരിപ്പിക്കുക. സോഫ്റ്റ്വെയര്‍ രംഗത്ത്, ആന്‍ഡ്രോയിഡ് 16 ന് മുകളില്‍ ഫണ്‍ടച്ച് ഒഎസ് 16ലായിരിക്കാം ഇത് പ്രവര്‍ത്തിക്കുക എന്ന് പ്രതീക്ഷിക്കുന്നു. ഡിസ്പ്ലേയ്ക്ക് താഴെയുള്ള ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍, വെള്ളത്തിനും പൊടിക്കുമെതിരെ IP68/IP69 റേറ്റിങ്, ഡ്യൂറബിള്‍ ബോഡി എന്നിവ അധിക ഹൈലൈറ്റുകളില്‍ ഉള്‍പ്പെടാം. വിവോ വി60 മൂന്ന് പുതിയ കളര്‍ വേരിയന്റുകളില്‍ എത്താന്‍ സാധ്യതയുണ്ട്. മിസ്റ്റ് ഗ്രേ, മൂണ്‍ലിറ്റ് ബ്ലൂ, ഓസ്പിഷ്യസ് ഗോള്‍ഡ്.

Vivo V60 5G is launching soon in India with a slim profile and a massive 6500mAh battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT