എന്നാൽ സൂപ്പർ താരത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഫെയ്സ്ബുക്ക്
2008 ൽ നടൻ അജിത്തിനൊപ്പം ഏകൻ എന്ന ചിത്രത്തിലൂടെയാണ് ശിവകാർത്തികേയൻ സിനിമാ അരങ്ങേറ്റം കുറിക്കുന്നത്. നിർഭാഗ്യവശാൽ ആ ചിത്രത്തിൽ അദ്ദേഹം അഭിനയിച്ച ഭാഗങ്ങൾ വെട്ടിമാറ്റി.2013 ൽ കേഡി ബില്ല കില്ലാഡി രംഗ, വരുത്തപടാത്ത വാലിബർ സംഘം എന്നീ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് വിജയത്തോടെ ശിവകാർത്തികേയന്റെ ജീവിതം തന്നെ മാറിമറിഞ്ഞു.ഡോക്ടർ, ഡോൺ, അമരൻ എന്നീ ചിത്രങ്ങളിലൂടെ ബോക്സോഫീസിലും എസ്കെ ചരിത്രം കുറിച്ചു. ഇന്നിപ്പോൾ ആർക്കും തകർക്കാൻ കഴിയാത്തവിധം താരമൂല്യത്തിലേക്ക് എസ്കെ എത്തിക്കഴിഞ്ഞു.മദ്രാസി എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രവുമായി അദ്ദേഹം വീണ്ടുമെത്തുകയാണ്. സെപ്റ്റംബർ 5 നാണ് ചിത്രത്തിന്റെ റിലീസ്.