ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിന് ഇന്ന് ഒരാണ്ട്. എക്സ്പ്രസ്
വർഷം ഒന്ന് തികഞ്ഞിട്ടും ആ രാത്രി ഒരു തീരാനോവായി ഇന്നും മനസുകളില്‍ അവശേഷിക്കുന്നു. കണ്ടെത്താന്‍ കഴിയാത്ത 32 പേര്‍ ഉള്‍പ്പെടെ 298 ജീവനുകളാണ് ഉരുള്‍ കവര്‍ന്നെടുത്തത്. 128 പേര്‍ക്ക് പരിക്കേറ്റു. 435 വീടുകള്‍ തകര്‍ന്നു.2024 ജൂലൈ 30ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ 52 വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്ക്.ദുരന്തത്തില്‍ കിടപ്പാടം നഷ്ടമായ 402 കുടുംബങ്ങളും ഇപ്പോഴും താത്കാലിക കെട്ടിടത്തില്‍ത്തന്നെയാണ് ജീവിക്കുന്നത്.