ദിത്വാ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെളളപ്പൊക്കത്തിലും ദുരിതത്തിലായി ശ്രീലങ്ക.
മഴക്കെടുതിയില്‍ ഇതുവരെ 123 പേര്‍ മരിക്കുകയും 130 പേരെ കാണാതാവുകയും ചെയ്തു.കനത്ത മഴയില്‍ വീടുകള്‍ നശിച്ചതിനെ തുടര്‍ന്ന് 43,995 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.
ശ്രീലങ്കന്‍ സൈന്യം ഉള്‍പ്പെടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രംഗത്തുണ്ട്.
ശ്രീലങ്കയിലുണ്ടായ ദുരന്തത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസ സഹായം ഉള്‍പ്പെടെ ഇന്ത്യ ശ്രീലങ്കയിലേക്ക് അയച്ചു.
'ദിത്വാ' ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകേ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡിസംബര്‍ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
ദിത്വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലും മഴ ശക്തമാണ്.
Cyclone Ditwah has caused widespread destruction and loss of life in Sri Lanka.
Subscribe to our Newsletter to stay connected with the world around you