ദീപാവലി ആഘോഷത്തിന് പൊടിപൊടിക്കാൻ വിപണി ഒരുങ്ങി. ANI
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ത്യയില്‍ വളരെ ഗംഭീരമായാണ് ആഘോഷിക്കുന്നത്.വിളക്കുകള്‍, മണ്‍വിളക്കുകള്‍ എന്നിവയുടെ പ്രകാശം പരത്തികൊണ്ട് വീടുകളില്‍ അന്ധകാരം ഇല്ലാതെയാകുന്നു.രാവണന്റെ വധത്തിന് ശേഷം ആയോധ്യയിലേക്ക് തിരിച്ച് വരുന്ന രാമനെയും, സീതയെയും, ലക്ഷ്മണനെയും ഹനുമാനെയും വരവേറ്റ ഓര്‍മ്മയ്ക്കായാണ് ഉത്തരേന്ത്യയില്‍ ഈ ദിവസം ആചരിക്കുന്നത്. അവര്‍ തിരിച്ചു വന്ന ദിവസം അമാവാസി ആണെന്ന് കരുതപ്പെട്ടത് കൊണ്ട് തന്നെ മണ്‍വിളക്കുകള്‍ തെളിക്കപ്പെട്ടു.പക്ഷേ ദക്ഷിണേന്ത്യയില്‍ കഥ വേറെയാണ്. നരാകാസുരനെ കൃഷ്ണന്‍ വധിച്ചതിന്റെ അടയാളമായാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്.