നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് 17 വനിതാ കേഡറ്റുകളുടെ ആദ്യ ഡിഗ്രി ബാച്ച് പുറത്തിറങ്ങി. പിടിഐ
300ലധികം പുരുഷന്‍മാര്‍ക്കൊപ്പമാണ് വനിതാ കേഡറ്റുകള്‍ പാസിങ് ഔട്ട് പരേഡ് നടത്തിയത്. മുന്‍ കരസേന മേധാവിയും മിസോറാം ഗവര്‍ണറുമായ ജനറല്‍ വികെ സിങ് പാസിങ് ഔട്ട് പരേഡില്‍ അതിഥിയായി.2021ല്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് യുപിഎസ്‌സി ഡിഫന്‍സ് അക്കാദമിയിലേയ്ക്ക് സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നത്. 2022ല്‍ എന്‍ഡിഎയുടെ 148-ാമത് കോഴ്‌സില്‍ വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് തുടങ്ങി.