ഇന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷങ്ങളില്‍ ഒന്നാണ് വിനായക ചതുര്‍ഥി
 പിടിഐ
 ചിങ്ങമാസത്തിലെ ചതുര്‍ഥി ദിവസമാണ് ഗണപതിയുടെ ജന്മദിനം എന്ന നിലയില്‍ വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. 
വിവേകം, സമൃദ്ധി എന്നിവയുടെ ദേവനായാണ് ഗണപതിയെ കണക്കാക്കുന്നത്
എല്ലാവര്‍ഷവും ഏകദേശം ഓഗസ്റ്റ് 22നും സെപ്തംബര്‍ 20നും ഇടയിലാണ് ഗണേശ ചതുര്‍ഥി വരുന്നത്. ഈ വര്‍ഷം സെപ്തംബര്‍ 7നാണ്.രാജ്യത്തുടനീളം വളരെ ആവേശത്തോടെ ആഘോഷിക്കുന്ന 10 ദിവസത്തെ ഉത്സവമാണിത്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്താണ് ഗണേശോത്സവം എന്ന ആഘോഷത്തിന് പ്രാധാന്യമേറിയത്. സ്വാതന്ത്ര്യസമര സേനാനിയായ ബാലഗംഗാധര്‍ തിലകാണ് ഇത് ആഘോഷമായി ആരംഭിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്.