ഗണേശ വിഗ്രഹങ്ങൾ അലങ്കരിച്ചും പുഷ്പവൃഷ്ടി നടത്തിയും നിറങ്ങൾ വാരിയെറിഞ്ഞും ക്ഷേത്രങ്ങളിലേക്ക് ഘോഷയാത്ര നടത്തിയുമൊക്കെയാണ് മുംബൈയിലെ ജനങ്ങൾ ഗണേഷ് ചതുർഥി ആഘോഷമാക്കിയത്. എഎൻഐ
പത്ത് ദിവസം നീണ്ടു നിന്ന ഗണേശോത്സവത്തിന് ഇന്ന് സമാപനം കുറിക്കുകയാണ്.ആയിരക്കണക്കിന് ആളുകളാണ് വിവിധയിടങ്ങളിലായി ഗണേഷ് ചതുർഥി ആഘോഷങ്ങളിൽ പങ്കെടുത്തത്. ഗണേശ വിഗ്രഹങ്ങൾ കടലിലോ പുഴയിലോ നിമജ്ജനം ചെയ്യുന്നതോടെ ഈ വർഷത്തെ ഗണേശോത്സവത്തിന് തിരശീല വീഴും.ലാൽബാഗ്, പരേൽ, കലചൗക്കി എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും ആഘോഷങ്ങൾ നടന്നത്.ഗണേഷ് ചതുർഥി ആഘോഷങ്ങൾ കാരണം മുംബൈ നഗരത്തിൽ വൻ ഗതാഗതക്കുരുക്കും ഇന്ന് അനുഭവപ്പെട്ടു.