രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ 1,000ലധികം വിമാന സര്‍വീസുകളാണ് ഇതിനോടകം റദ്ദാക്കപ്പെട്ടത്. പിടിഐ
ജീവനക്കാരുടെ ക്ഷാമം മൂലമാണ് സര്‍വീസുകള്‍ മുടങ്ങുന്നത്.ശനിയാഴ്ച മാത്രം വിവിധ വിമാനത്താവളങ്ങളില്‍ 400ലധികം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.വിമാന സർവീസ് റദ്ദാക്കിയതോടെ ബുദ്ധിമുട്ടിലായ നിരവധി യാത്രക്കാരുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യുന്ന പ്രക്രിയ ഞായറാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാന്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയോട് കേന്ദ്ര സര്‍ക്കാര്‍ നിർദേശിച്ചിട്ടുണ്ട്. Indigo flight cancellation updates.