രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് മുന്നോടിയായി നടൻ കമൽഹാസൻ രജനീകാന്തിനെ സന്ദർശിച്ചു. PTI
"എന്റെ പുതിയ യാത്ര ആരംഭിക്കുന്നതിന് മുമ്പ് സുഹൃത്ത് രജനീകാന്തുമായി സന്തോഷം പങ്കിട്ടു."എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്
ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെയാണ് കമൽ തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
കമൽഹാസൻ ജൂലൈ 25 ന് (25-07-2025) പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്ത്
സ്ഥാനമേൽക്കും.ഇരുവരുടേയും സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. സുവർണ നിമിഷം എന്നാണ് കൂടിക്കാഴ്ചയെ ഇരുതാരങ്ങളുടെയും ആരാധകർ വിശേഷിപ്പിച്ചത്.