ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചു. 20ാം തവണയാണ് അവര്‍ കിരീട ജേതാക്കളാകുന്നത്. എക്സ്
സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണ വീണ്ടും ജേതാക്കളായി. അവരുടെ 28ാം കിരീട നേട്ടം. ജര്‍മനിയില്‍ ബയേണ്‍ കിരീട നേട്ടത്തിലേക്ക് തിരിച്ചെത്തി. തുടരെ 11 സീസണുകള്‍ ജയിച്ച അവര്‍ കഴിഞ്ഞ സീസണില്‍ ബയര്‍ ലെവര്‍കൂസനു മുന്നില്‍ കിരീടം അടിയറവ് വച്ചിരുന്നു. ഇത്തവണ അതു തിരിച്ചു പിടിച്ചു. 34ാം ബുണ്ടസ് ലീഗ് കിരീട നേട്ടം.ഫ്രഞ്ച് ലീഗ് വണില്‍ പിഎസ്ജി തന്നെ. കിരീടം ഉറപ്പിച്ച ശേഷം മാത്രമാണ് അവര്‍ ഇത്തവണ തോല്‍വി വഴങ്ങിയത്. അവരുടെ 13ാം കിരീടം. നിലവില്‍ ഇറ്റാലിയന്‍ സീരി എയിലാണ് കിരീട ജേതാക്കള്‍ നിര്‍ണയിക്കപ്പെടാതെ നില്‍ക്കുന്നത്. ഒന്നാം സ്ഥാനത്ത് നാപ്പോളിയും രണ്ടാം സ്ഥാനത്ത് ഇന്റര്‍ മിലാനും. ഒരു പോയിന്റ് വ്യത്യാസമാണ് ഇരു ടീമുകളും തമ്മില്‍.