മണാലി ഏറ്റവും മനോഹരിയാകുന്നത് ജനുവരിയിലാണെന്ന് പറയുന്നത് ഇവിടുത്തെ മഞ്ഞുകൊണ്ടുമാത്രമല്ല മണാലി വിന്‍റർ കാർണിവൽ എന്ന് ആഘോഷം കൊണ്ടുകൂടിയാണ്/ ചിത്രം: പിടിഐ
മണാലിയിലെ ഏറ്റവും പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നാണിത്. മണാലിയുടെ പാരമ്പര്യവും നാടോടി സംസ്കാരവും രുചി വൈവിധ്യങ്ങളും അറിയാനും ആസ്വദിക്കുവാനും ഇതിനോളം മികച്ച മറ്റൊരവസരമില്ല/ ചിത്രം: പിടിഐഈ വർഷം ജനുവരി 2 മുതൽ ആറ് വരെയാണ് മണാലി വിന്‍റർ കാർണിവൽ നടക്കുന്നത്/ ചിത്രം: പിടിഐമാൾ റോഡിലെ പരേഡോടെയാണ് കാർണിവലിന്റെ. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് യുവാക്കൾ പരേഡിൽ പങ്കെടുക്കും/ ചിത്രം: പിടിഐ1977ലാണ് കാർണിവലിന്റെ തുടക്കം. അന്ന് സ്കീയിങ്ങിന് മാത്രമാണ് പ്രാധാന്യം നൽകിയിരുന്നത്/ ചിത്രം: പിടിഐവിന്റർ സീസൺ ആയതിനാൽ ധാരാളം വിനോദസഞ്ചാരികൾ ഇവിടേക്ക് വരികയും ഓരോ വർഷവും കാർണിവൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു/ ചിത്രം: പിടിഐ