നവ്യക്ക് ഇന്ന് 40-ാം പിറന്നാൾ Instagram
ആരാധകരും സഹപ്രവർത്തകരും ഉള്‍പ്പടെ നിരവധിപ്പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തുന്നത്ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായർ വെള്ളിത്തിരയിൽ ചുവടുറപ്പിക്കുന്നത്.മികച്ച പ്രകടനത്തിന് രണ്ട് തവണ താരത്തിനെ തേടി സംസ്ഥാന പുരസ്കാരമെത്തി.നവ്യയ്ക്ക് ജന്മദിനാശംസകൾ നേർന്ന് സഹോദരൻ രാഹുൽ നായർ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുന്നു.‘പിറന്നാൾ ആശംസകൾ, ചേച്ചി! നീയാണ് എന്റെ കരുത്ത്, എനിക്ക് നിന്നെ ആവശ്യമുള്ളപ്പോഴെല്ലാം നീ കൂടെയുണ്ട്. നിന്നെ സ്നേഹിക്കുന്നു, ചക്കരേ,’’ എന്നാണ് രാഹുൽ കുറിച്ചത്.