71-മത് നെഹ്റു ട്രോഫി വള്ളം കളിയിൽ വീയപുരം ജേതാക്കൾ. Screenshort
ഫൈനൽ ലൈനപ്പിൽ നിന്ന് വീയപുരം വിജയം കൊയ്തപ്പോൾ പിറന്നത് നെഹ്റുട്രോഫിയിലെ പുതുചരിത്രം.മൂന്നരപ്പതിറ്റാണ്ടിനുശേഷം വള്ളംകളിയുടെ ആസ്ഥാനമായ കൈനകരിയിലേക്ക് കൈയൊപ്പിട്ട വെള്ളിക്കിരീടം വീയപുരം എത്തിച്ചു.71-മത് നെഹ്റു ട്രോഫി വള്ളം കളി മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തി.71-ാം നെഹ്റു ട്രോഫി ബോട്ട് റേസിൽ 21 വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരത്തില്‍ മാറ്റുരച്ചത്.കഴിഞ്ഞ തവണ നിസ്സാര സമയത്തിന് ട്രോഫി നഷ്ടപ്പെട്ട വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഇത്തവണ വീണ്ടും വീയപുരം ചുണ്ടനിൽ ആണ് തുഴഞ്ഞത്.ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്ചൽ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.