പൃഥ്വിരാജിന്റെ 43-ാം പിറന്നാളാണ് ഇന്ന് Instagram
ആരാധകരും സിനിമാ പ്രവർത്തകരുമടക്കം നിരവധി പേരാണ് പൃഥ്വിരാജിന് ആശംസകൾ നേരുന്നത്.പൃഥ്വിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ജൂനിയർ സുകുമാരൻ എന്ന് വിളിച്ചുകൊണ്ടാണ് അമ്മ മല്ലിക സുകുമാരൻ ജന്മദിനാശംസകൾ അറിയിച്ചത്.മോഹൻലാൽ ഉൾപ്പെടെ നിരവധി പ്രമുഖർ പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നു.സർ സമീൻ എന്ന ബോളിവുഡ് ചിത്രമാണ് ഒടുവിലെത്തിയ പൃഥ്വിരാജ് ചിത്രം.
വിലായത്ത് ബുദ്ധയാണ് പൃഥ്വിരാജിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.