ലോകത്തിലെ ഏറ്റവും വലിയ ഒട്ടകമേളകളിൽ ഒന്നാണ് രാജസ്ഥാനിലെ പുഷ്കറിൽ നടക്കുന്ന പുഷ്കർ മേള എഎന്‍ഐ
വിശ്വാസങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും മിത്തുകളും എല്ലാം ചേർന്ന ഒരു ആഘോഷമാണിത്ഒക്ടോബർ - നവംബർ മാസങ്ങളിലാണ് പ്രധാനമായും പുഷ്കർ മേള നടന്നുവരുന്നത്. വിദേശികൾ രാജസ്ഥാൻ സന്ദർശിക്കാൻ ഏറ്റവും കൂടുതൽ എത്തിച്ചേരുന്ന സീസൺ കൂടിയാണിത്.കാർത്തിക ഏകാദശി മുതൽ പൗർണമി വരെ ഏഴു ദിവസമാണ് ഇത്തവണ പുഷ്കർ മേളയുള്ളത്ആൺപെൺ വ്യത്യാസമില്ലാതെ ഒരുക്കി നിർത്തിയിരിക്കുന്ന ഒട്ടകങ്ങളാണ് പുഷ്കർ മേളയുടെ പ്രധാന ആകർഷണം. ഇന്ത്യയിൽ നിന്ന് മാത്രമല്ല, ലോകത്തിന്‌റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പുഷ്കർ മേള കാണാൻ ആളുകൾ എത്തുന്നത്.മണിയും കൊലുസും കളർഫുൾ വസ്ത്രങ്ങളുമണിഞ്ഞാണ് ഒട്ടകങ്ങൾ എത്തുന്നത്.