ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കൻ മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 27 പേർ മരിച്ചു. എപി
ചിത്രജാലം
കാട്ടുതീ ദക്ഷിണ കൊറിയയെ വിഴുങ്ങിയപ്പോൾ
വെള്ളിയാഴ്ച തുടങ്ങിയ തീപിടിത്തത്തിൽ 200ലധികം കെട്ടിടങ്ങളും രണ്ട് പുരാതന ബുദ്ധ ക്ഷേത്രങ്ങളും കത്തി നശിച്ചു.
ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്.
തീപിടിത്തത്തിൽ 33,000 ഹെക്ടറിലധികം (81,500 ഏക്കർ) കത്തിനശിച്ചു.ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും മൂലമുണ്ടായ തീപിടിത്തം വൻ നാശനഷ്ടമാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്.28,000ത്തിലധികം ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു.ശക്തമായ കാറ്റാണ് തീ പടർന്നുപിടിക്കാൻ കാരണമായത്.
Subscribe to our Newsletter to stay connected with the world around you