ബംഗളൂരുവിലെ പ്രധാനപ്പെട്ടതും പഴക്കമേറിയതുമായ മതപരമായ പരിപാടികളിലൊന്നാണ് ചരിത്രപ്രസിദ്ധമായ കരഗ ശക്തിയോത്സവം. PTI
ബംഗളൂരുവിലെ തിഗലരപ്പെട്ടിലെ ശ്രീ ധര്‍മ്മരായ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ആഘോഷം നടക്കുന്നത്.
ഒന്‍പത് ദിവസമാണ് കരഗ ആഘോഷം നടക്കപ്പെടുന്നത്. ഏപ്രില്‍ 12 നാണ് ഇത്തവണത്തെ ഉത്സവം. പധാന ചടങ്ങിന് മുന്നോടിയായി ആഘോഷത്തിരക്കിലാണ് നഗരം.
ദ്രൗപദിയുടെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന കരഗ ശക്തിയോത്സവവുമായി മഹാഭാരതവുമായി ഈ ഉത്സവത്തിന് ബന്ധമുണ്ട്.ശക്തി ദേവതയെ ആരാധിച്ചു കൊണ്ടുള്ള വലിയ ഘോഷയാത്രയില്‍ അങ്കരിച്ച വിളക്കുമായുള്ള ഘോഷ യാത്രയാണ് കരഗ ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനം.