1995–ല്‍ 17 -ാം വയസില്‍ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യത്തിലുടെയാണ് മഞ്ജു വാര്യർ സിനിമയിലെത്തുന്നത്. പിന്നീട് തൊട്ടടുത്ത വര്‍ഷം സല്ലാപത്തിലൂടെ നായികയുമായി. Instagram
1995 മുതൽ 1999 വരെ 20ൽ കൂടുതൽ ചിത്രങ്ങളിലൂടെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളായി മഞ്ജു നിറഞ്ഞാടി.1999-ല്‍ വിവാഹത്തെ തുടര്‍ന്ന് അഭിനയജീവിതത്തിന് താത്കാലിക വിരാമമിട്ട മഞ്ജു വാര്യർ പിന്നീട് ലൈംലൈറ്റിലേക്ക് വരുന്നത് 2012-ലാണ്2014 ല്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന പടത്തിലൂടെ അതിശക്തമായ തിരിച്ചു വരവ് നടത്തുമ്പോള്‍ കലയ്ക്ക് പ്രായമില്ല എന്ന സന്ദേശമാണ് താരം പൊതുസമൂഹത്തിന് നല്കിയത്രണ്ടാം വരവിൽ ഒട്ടനവധി വേറിട്ട സിനിമകളും കഥാപാത്രങ്ങളുമാണ് താരത്തെ തേടിയെത്തുന്നത്. അവയില്‍ സിംഹഭാഗവും ബോക്സോഫീസില്‍ വന്‍വിജയം നേടുകയും ചെയ്തു.ഉദാഹരണം സുജാത നായകന്റെ സാന്നിദ്ധ്യമില്ലാതെ തന്നെ ഒരു സിനിമ തനിച്ച് വിജയത്തിലെത്തിക്കാന്‍ കഴിയുന്ന നടി എന്ന വിശേഷണത്തിന് മഞ്ജുവിനെ പ്രാപ്തയാക്കി.തമിഴില്‍ അജിത്ത്, രജനീകാന്ത്, ധനുഷ് എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിച്ച മഞ്ജുവിന് തെന്നിന്ത്യ എമ്പാടും നിറയെ ആരാധകരുണ്ടാക്കാനായി
മലയാളി സ്ത്രീകള്‍ക്കിടയിലെ റോള്‍മോഡല്‍ എന്ന തലത്തില്‍ വലിയ ഒരു ജനവിഭാഗം ഇപ്പോൾ മഞ്ജു വാര്യരെ നോക്കികാണുന്നു