no Jump exercise, Bellyfat Pinterest
Health

ചാട്ടമോ ആയാസമോ ഇല്ല, വെറും 12 മിനിറ്റിൽ വയറു കുറയ്ക്കാം!

പ്രധാനമായി മനസ്സിലാക്കേണ്ടത് വയറിലെ കൊഴുപ്പ് മാത്രം ലക്ഷ്യമിട്ട് കുറയ്ക്കാൻ ഒരു പ്രത്യേക വ്യായാമത്തിനും കഴിയില്ല എന്നതാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

യറിലെ കൊഴുപ്പ് കുറയ്ക്കാൻ പലരും കഠിന ശ്രമങ്ങൾ നടത്താറുണ്ട്. എന്നാൽ തീവ്ര വ്യായാമങ്ങളുടെ സഹായമില്ലാതെ വെറും 12 മിനിറ്റ് ദിവസവും മാറ്റിവയ്ക്കാനുണ്ടെങ്കിൽ വളരെ സിംപിൾ ആയി വയറു കുറയ്ക്കാം. ചെറിയ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് പോലും ചെയ്യാവുന്ന 12 മിനിറ്റ് ദൈർഘ്യമുള്ള 'നോ-ജമ്പ്' (No-jump) വ്യായാമങ്ങൾ ഇതിനായി തിരഞ്ഞെടുക്കാം.

സന്ധികൾക്ക് ആയാസം നൽകാതെ, ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്യുന്ന ഇത്തരം വ്യായാമങ്ങൾ ശരീരത്തിലെ ആഴത്തിലുള്ള പേശികളെ ഉത്തേജിപ്പിക്കും. ഇത് ഹൃദയമിടിപ്പ് കൃത്യമായി നിലനിർത്തിക്കൊണ്ട് കൊഴുപ്പ് വേഗത്തിൽ എരിച്ചുകളയാൻ സഹായിക്കുന്നു.

എന്താണ് 12 മിനിറ്റ് നോ-ജമ്പ് വ്യായാമങ്ങൾ

ജമ്പ് ജാക്സ്, ബ‍ർപീസ് പോലുള്ള വ്യായാമങ്ങൾക്ക് പകരം കാലുകൾ നിലത്ത് തന്നെ വച്ച് ശരീരത്തിലെ വലിയ പേശികളെ പ്രവർത്തിപ്പിക്കുന്ന ചലനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയുള്ള ലോ-ഇംപാക്ട് വർക്ക്ഔട്ട് ആണിത്.

പ്രധാനമായി മനസ്സിലാക്കേണ്ടത് വയറിലെ കൊഴുപ്പ് മാത്രം ലക്ഷ്യമിട്ട് കുറയ്ക്കാൻ ഒരു പ്രത്യേക വ്യായാമത്തിനും കഴിയില്ല എന്നതാണ്. ശരീരത്തിലെ മൊത്തം കൊഴുപ്പ് കുറയുമ്പോഴാണ് വയറിലെ കൊഴുപ്പും കുറയുന്നത്.

കലോറി ചെലവാക്കാൻ സഹായിക്കും

12 മിനിറ്റ് തുടർച്ചയായി ശരീരം ചലിപ്പിക്കുന്നത് ഊർജവിതരണം കൂടുന്നു. പതിവായി ചെയ്യുമ്പോൾ ദിവസേനയുള്ള മൊത്തം കലോറി ചെലവ് കൂട്ടാൻ ഇത് സഹായിക്കും.

ഹൃദയമിടിപ്പ് ഉയർത്തും

വേഗത്തിലുള്ള നടത്തം, മുട്ടുകൾ പൊക്കിയുള്ള വ്യായാമം ചെയ്യുമ്പോൾ ഹൃദയമിടിപ്പ് ഉയരും. അത് കാർഡിയോ ഫിറ്റ്നസ് മെച്ചപ്പെടുത്താനും കൂടുതൽ ഊർജ്ജം ഉപയോഗിക്കാനും കഴിയും.

വലിയ പേശികളെ പ്രവർത്തിപ്പിക്കും

Squats, lunges തുടങ്ങിയ വ്യായാമങ്ങൾ കാലുകൾ, ഹിപ്പ്, ഗ്ലൂട്സ് തുടങ്ങിയ വലിയ പേശികളെ പ്രവർത്തിപ്പിക്കുന്നു. വലിയ പേശികൾ ഒരേസമയം പ്രവർത്തിക്കുമ്പോൾ വർക്ക്ഔട്ട് കൂടുതൽ മെച്ചപ്പെടും.

തുടക്കക്കാർക്ക് എളുപ്പം

ചാട്ടം പോലുള്ളവ ഇല്ലാത്തതിനാൽ jumping workout-കളെ അപേക്ഷിച്ച് സന്ധികളിൽ ഉണ്ടാകുന്ന ആഘാതം കുറവായിരിക്കും. അതിനാൽ വ്യായാമം തുടങ്ങുന്നവർക്ക് ഇത് നല്ലൊരു തിരഞ്ഞെടുപ്പ് ആയിരിക്കും.

സ്ഥിരത പ്രധാനമാണ്

12 മിനിറ്റ് വ്യായാമം ചെയ്തിട്ട് ബാക്കി ദിവസം മുഴുവൻ ഇരിക്കുന്നത് ആരോഗ്യകരമല്ല. ദിവസവും ചെറിയ വർക്കഔട്ടിനും നടത്തം, ബാലൻസ്ഡ് ഡയറ്റ് എന്ന രീതി പിന്തുടരുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഫലപ്രദമാണ്.

12 മിനിറ്റ് ചെയ്താൽ മാത്രം വയറു കുറയുമോ?

12 മിനിറ്റ് നോ ജമ്പ് വർക്ക്ഔട്ട് മാത്രം ചെയ്താൽ പെട്ടെന്ന് കുടവയറു കുറയുമെന്ന് പ്രതീക്ഷിക്കരുത്. ഭക്ഷണത്തിലെ മൊത്തം കലോറി, ഉറക്കം, ദിവസേനയുള്ള ശാരീരിക പ്രവർത്തനങ്ങൾ, സ്ട്രെങ്ത്ത് ട്രെയിനിങ് എന്നിവയും പ്രധാനമാണ്.

ചോറിനായി വെള്ളയരിക്ക് പകരം നാരുകൾ ധാരാളമുള്ള മട്ടയരിയോ ചെറുധാന്യങ്ങളോ (Millets) ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

12 മണിക്കൂർ ഇടവിട്ടുള്ള ഉപവാസം (Fasting window) ഇൻസുലിൻ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കും. വിശ്രമവേളകളിൽ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ ഊർജ്ജമാക്കി മാറ്റാൻ ഈ രീതി ശരീരത്തെ പ്രാപ്തമാക്കുന്നു.

12 Minute No Jump Excersice for reducing belly fat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡൗണ്‍ ടു എര്‍ത്ത് സതീശന്‍, വാര്‍ത്താസമ്മേളനം കാണാന്‍ കാത്തിരിക്കാറുണ്ട്; അത് പുസത്കമാക്കണം'

ഗാന്ധിജിക്ക് ഐസിസിയുടെ സ്‌പെഷ്യല്‍ ട്രിബ്യൂട്ട്; ഏകദിന ലോകകപ്പ് ഉദ്ഘാടനം ഒക്ടോബര്‍ 2ന്?

പൂഞ്ഞാറിലെ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിൽ വൻ തിരിമറി; തുറന്നടിച്ച് പിസി ജോർജ്; വിവാദമായതോടെ മലക്കംമറിച്ചിൽ

സൈനസൈറ്റിസ് ഉണ്ടോ? വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'സ്‌നേഹം' അനുഭവിച്ചറിയാം, 'തിര'യായി സ്‌ക്രീനില്‍ 'ഓള'ങ്ങള്‍ സൃഷ്ടിച്ച് അക്ഷരങ്ങള്‍; മലയാളത്തിന് ഇനി 103 പുതിയ ഫോണ്ടുകള്‍