ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ ആശ്വാസം പകരുന്നതാണ് മഴക്കാലം എന്നകാര്യത്തിൽ സംശയമില്ല. പക്ഷെ നമ്മുടെ മുടിക്ക് ഇത് വളരെയധികം വെല്ലുവിളി നിറഞ്ഞ സമയം കൂടിയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതിനനുസരിച്ച് മുടിയിഴകൾ വരണ്ടുതുടങ്ങും. ഇതുവഴി മുടി പൊട്ടിപ്പോകാൻ തുടങ്ങും. അമിതമായി മുടികൊഴിച്ചിൽ മഴക്കാലത്ത് പലരെയും അലട്ടുന്ന ഒന്നാണ്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിങ്ങളെ സഹായിക്കുന്ന മൂന്ന് ഭക്ഷണപദാർത്ഥങ്ങളെ പരിചയപ്പെടാം.
ഉലുവ, ഗാർഡൻ ക്രെസ് വിത്തുകൾ (ആശാളി), ജാതിക്ക എന്നിവയാണ് അവ. മത്തങ്ങ പോലുള്ള വെജിറ്റേറിയൻ വിഭവങ്ങൾ പാകം ചെയ്യുമ്പോൾ ഉലുവ ചേർത്ത് ഉണ്ടാക്കാം. അതിനുപുറമേ റായ്ത്ത പോലുള്ള സൈഡ് ഡിഷുകളിലും ഉലുവ ചേർക്കുന്നത് നല്ലതാണ്. ഇനി ഉലുവയുടെ രുചി ഇഷ്ടമല്ലെങ്കിൽ മറ്റൊരുവഴിയുണ്ട്. ഉലുവയും ചെറു ചൂട് വെളിച്ചെണ്ണയും ചേർത്ത് തലയോട്ടിയിൽ തേച്ചതിന് ശേഷം പിറ്റേദിവസം കഴുകികളയുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ആശാളി വെള്ളത്തിൽ കുതിർത്ത് രാത്രിയിൽ പാലിൽ ചേർത്ത് കുടിക്കുന്നത് നല്ലതാണ്. കോക്കനട്ട് ലഡ്ഡു പോലുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ ആശാളി ചേർക്കുന്നതും നല്ലതാണ്. ധാരാളെ അയൺ അടങ്ങിയതാണ് ആശാളി. ഇത് കീമോ ചികിത്സയെത്തുടർന്നുണ്ടാകുന്ന മുടികൊഴിച്ചിൽ നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
രാത്രി പാൽ കുടിക്കുമ്പോൾ അതിലേക്ക് ഒരു നുള്ള് ജതിക്ക ചേർക്കാം. ജാതിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി6, ഫോളിക് ആസിഡ്, മഗ്നീഷ്യം എന്നിവ മുടികൊഴിച്ചിൽ തടയാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. നെയ്യ്, മഞ്ഞൾ, തൈര് എന്നിവയും മുടികൊഴിച്ചിൽ തടയാൻ സഹായിക്കുമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates