ഡീപ്പ് ഫ്രൈ ചെയ്യാൻ ഉപയോ​ഗിക്കേണ്ട എണ്ണകൾ 
Health

കുറ്റബോധം വേണ്ട, ചിക്കൻ ഡീപ്പ് ഫ്രൈ ചെയ്തെടുക്കാൻ ഈ എണ്ണകൾ ഉപയോ​ഗിക്കാം

എണ്ണയുടെ തിരഞ്ഞെടുപ്പ് ഇതിനൊരു പ്രധാന ഘടകമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ണ്ണയിൽ വറുത്തു കോരിയ ചിക്കന്‍ ഫ്രൈയും ഫ്രഞ്ച് ഫ്രൈസുമൊക്കെ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ആരോ​ഗ്യത്തെ കുറിച്ച് ചിന്തിക്കുമ്പോൾ കുറ്റബോധം കാരണം ഇഷ്ടമാണെങ്കിൽ പോലും പലരും ഇവയെ മാറ്റിവെയ്ക്കും. ഡീപ്പ് ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ രുചിയിൽ കേമനാണെങ്കിലും ആരോ​ഗ്യത്തിന് ഒട്ടു യോജിക്കില്ല. കൊളസ്‌ട്രോള്‍ മുതല്‍ പൊണ്ണത്തടി വര്‍ധിക്കാന്‍ വരെ ഇതു കാരണമാകും.

എന്നാല്‍ ആരോഗ്യത്തിന് അത്ര പ്രശ്‌നമില്ലാതെ എണ്ണയിൽ വറുത്ത ഭക്ഷണങ്ങള്‍ ആസ്വദിക്കാനാകുമെന്ന് ഗ്യാസ്‌ട്രോഎന്‍ട്രോളോജിസ്റ്റ് ആയ ഡോ. സൗരഭ് സേതി പറയുന്നു. എണ്ണയുടെ തിരഞ്ഞെടുപ്പ് ഇതിനൊരു പ്രധാന ഘടകമാണ്.

സ്മോക്കിങ് പോയിന്റെ കൂടിയ എണ്ണകൾ പാചകത്തിന് തിരഞ്ഞെടുക്കുന്നത് ആരോ​ഗ്യത്തിന് ഒരു പരിധിവരെ കോട്ടംതട്ടാതെ സഹായിക്കും. ചൂടാക്കുമ്പോൾ എത്രസമയത്തിനുള്ളലാണ് എണ്ണയിൽ നിന്ന് പുക ഉയരുന്നത് അതാണ് അവയുടെ സ്മോക്കിങ് പോയിന്റ്. ഇത് ഓരോ എണ്ണയ്ക്കും വ്യത്യസ്തമായിരിക്കും.

ഉയർന്ന സ്മോക്കിങ് പോയിന്റെ ഉള്ള എണ്ണ ഉപയോ​ഗിക്കുന്നതു കൊണ്ടുള്ള ​ഗുണം

എണ്ണ അമിതമായി ചൂടാകുന്നതിന്റെ ലക്ഷണമാണ് പുക ഉയരുന്നത്. ഇത് എണ്ണയുടെ തന്മാത്രകൾ വിഘടിക്കാനും ദോഷകരമായ സംയുക്തങ്ങൾ പുറത്തുവിടുകയും ചെയ്യുന്നു. ഇത് ഭക്ഷണത്തിന്റെ ​ഗുണനിലവാരം മോശമാക്കും. മാത്രമല്ല കുടലിന്റെ ആരോ​ഗ്യത്തിനും ഇത് പ്രശ്നമാകും.

ഉയർന്ന സ്മോക്കിങ് പോയിന്റെ ഉള്ള നാല് എണ്ണകൾ

ശുദ്ധീകരിച്ച വെളിച്ചെണ്ണ

ശുദ്ധീകരിച്ച വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഏകദേശം 400 ഡിഗ്രി വരെയാണ് ഇതിന്റെ സ്മോക്കിങ് പോയിന്റ്.

ശുദ്ധീകരിച്ച ഒലിവ് ഓയിൽ

പാചകത്തിന് ഒലിവ് ഓയിൽ ആണ് ഏറ്റവും അനുയോജ്യം. എന്നാൽ ഡീപ്പ് ഫ്രൈ ചെയ്യാൻ ഇത് ഉപയോ​ഗിക്കരുത്. ഉയർന്ന സ്മോക്കിങ് പോയിന്റെ ഉണ്ടെങ്കിലും ഇതിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

നെയ്യ് അല്ലെങ്കിൽ ക്ലാരിഫൈഡ് ബട്ടർ

നെയ്യ് അല്ലെങ്കിൽ ക്ലാരിഫൈഡ് ബട്ടറിന് ഏകദേശം 450 ഡിഗ്രി വരെ ഉയർന്ന സ്മോക്കിങ് പോയിന്റ് ഉണ്ട്.

അവോക്കാഡോ ഓയിൽ

അവോക്കാഡോ ഓയിവിനാണ് ഏറ്റവും ഉയർന്ന സ്മോക്കിങ് പോയിന്റ് ഉള്ളത്. ഏകദേശം 520 ഡി​ഗ്രി ഫാരൻഹീറ്റ് ആണ് അവോക്കാഡോ ഓയിലിന്റെ സ്മോക്കിങ് പോയിന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സവാരി..ഗിരി..ഗിരി'..; ഇനി യാത്ര തുടങ്ങാം; പണം പേഴ്‌സില്‍ തന്നെ; സ്ത്രീയാത്രകള്‍ക്ക് ഇന്ന് തുടക്കം

90ാം മിനിറ്റിൽ ഇക്വഡോറിനെ ഞെട്ടിച്ച് അമദ് ദിയാലോ ​ഗോൾ; ലോകകപ്പിൽ ചരിത്ര വിജയം സ്വന്തമാക്കി ഐവറി കോസ്റ്റ്

സൗജന്യയാത്രയ്ക്ക് ഇന്ന് തുടക്കം; യുഎസ്- ഇറാന്‍ സമാധാന കരാറായി; ജര്‍മന്‍ ടാങ്കറുകള്‍ കയറി ഇറങ്ങി ക്യുറസാവ് തവിടുപൊടി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഒറ്റരാത്രികൊണ്ട് 'സിറ്റി ഫാസ്റ്റ്' സര്‍വീസുകളാക്കി മാറ്റി; ഇതിലും ഭേദം കട്ടപ്പാരയും കൊണ്ട് കക്കാന്‍ ഇറങ്ങുന്നതായിരുന്നു'

അടിക്ക് തിരിച്ചടി; 'ഓറഞ്ച്' സ്വപ്നത്തിന് സമനില പൂട്ടിട്ട് 'ബ്ലൂ സാമുറായികൾ'

SCROLL FOR NEXT