Cinnamon water, Weight loss tips Pinterest
Health

തടി കുറയ്ക്കാൻ രാത്രി ഉറങ്ങുന്നതിന് മുൻപ് 5 പാനീയങ്ങൾ

രാത്രി കിടക്കുന്നതിന് 20–30 മിനിറ്റ് മുമ്പ്, ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തില്‍ നാരങ്ങ നീര് പിഴിഞ്ഞു ചേര്‍ത്ത് കുടിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

രീരഭാരം കുറയ്ക്കാൻ വ്യയാമത്തിനൊപ്പം ഡയറ്റിലും ചില മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്. എന്നാൽ ചിലപ്പോൾ പോഷകക്കുറവിലേക്കും മടുപ്പുണ്ടാക്കുന്നതുമായിരിക്കാം. രാത്രി കിടക്കുന്നതിന് മുൻപ് കുടിക്കുന്ന പാനീയങ്ങൾ ആരോഗ്യകരമായി തടി കുറയ്ക്കാൻ സഹായിക്കുമെന്ന് ഫിറ്റ്നസ് ട്രെയിനർ ആയ അമാര പറയുന്നു.

ചെറുചൂടുവെള്ളത്തില്‍ നാരങ്ങാനീര്

രാത്രി കിടക്കുന്നതിന് 20–30 മിനിറ്റ് മുമ്പ്, ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തില്‍ നാരങ്ങ നീര് പിഴിഞ്ഞു ചേര്‍ത്ത് കുടിക്കാം. ഇത് ദഹനത്തിന് മികച്ചതാണ് വയറു വീര്‍ക്കല്‍ കുറയ്ക്കാനും ഇത് സഹായിക്കും. മാത്രമല്ല, മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കറുവപ്പട്ട വെള്ളം

കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കാന്‍ സഹായിക്കും. ഇത് അമിത വിശപ്പ് കുറയ്ക്കാനും ഉറങ്ങുമ്പോള്‍ കൊഴുപ്പ് കത്തിക്കാനും സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടി അല്ലെങ്കില്‍ ഒരു സ്റ്റിക്ക് അഞ്ച് മിനിറ്റ് തിളപ്പിച്ചു കുടിക്കാം.

ഇഞ്ചി ചായ

ഇഞ്ചി വയറിനെ ശാന്തമാക്കാനും കൊഴുപ്പ് കത്തിക്കാനും മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഒരു ഗ്ലാസ് വെള്ള തിളപ്പിച്ച ശേഷം ചെറിയ ഒരു കഷ്ണം ഇഞ്ചി അരിഞ്ഞതോ അരച്ചതോ ചേര്‍ക്കാം, അതിലേക്ക് ഗ്രീന്‍ ടീ ബാഗ് കൂടി മുക്കിവയ്ക്കാം. അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.

ആപ്പിൾ സിഡെർ വിനെഗർ

ആപ്പിൾ സിഡെർ വിനെഗർ ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കും. ഇത് ദഹനം മെച്ചപ്പെടുത്താനും മികച്ചതാണ്. ഒരു ടേബള്‍സ്പൂണ്‍ ആപ്പിൾ സിഡെർ വിനെഗർ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ചേര്‍ക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഇഞ്ചി അരച്ചതും ചേര്‍ക്കാവുന്നതാണ്. കിടക്കുന്നതിന് 30 മിനിറ്റ് മുമ്പ് കുടിക്കാം.

ചമോമൈൽ ചായ

മെച്ചപ്പെട്ട ഉറക്കത്തിന് സഹായിക്കുന്ന ഹെര്‍ബല്‍ ചായയാണ് ചമോമൈല്‍ ടീ. മികച്ച ഉറക്കം മികച്ച മെറ്റബോളിസം ഉറപ്പാക്കും. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ ഒരു ചമോമൈല്‍ ടീ ബാഗ് 5 മിനിറ്റ് മുക്കിവെച്ച ശേഷം കുടിക്കാം.

Weight loss tips: 5 late night drinks that helps to reduce obesity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയെ കെട്ടിപ്പിടിക്കാനാവില്ല; രാഷ്ട്രീയ പോരാട്ടം തുടരും'; ഇന്ത്യാസഖ്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍

പുതിയ കാര്‍ വാങ്ങി, ശരീരം കാണിച്ചാണോ പണം സമ്പാദിച്ചത്?; വായടപ്പിച്ച് ആദിലയുടെ മറുപടി

സുഗതനെ കൈവിടില്ല, ബിജെപിയെ വേട്ടയാടുന്ന കാര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കെട്ട്: രാജീവ് ചന്ദ്രശേഖര്‍

16 ​ഗോളുകൾ! മെസിയോ, എംബാപ്പെയോ? ക്ലോസെയെ ആര് മറികടക്കും

കർണാടകത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര; പാസ് വാങ്ങിയവർക്ക് പണം മടക്കി നൽകും

SCROLL FOR NEXT