പ്രമേഹം നിയന്ത്രിക്കാൻ 5 ശീലങ്ങൾ (Diabetes) പ്രതീകാത്മ ചിത്രം
Health

ചപ്പാത്തിയും ചോറും ഒരുമിച്ച് കഴിക്കരുത്, പ്രമേഹം നിയന്ത്രിക്കാൻ 5 ശീലങ്ങൾ

പ്രമേഹമുള്ളവർക്ക് ദൈനംദിന ശീലങ്ങളിൽ ഉൾപ്പെടുത്തേണ്ട അഞ്ച് കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോ​ഗികൾ ഉള്ളത് ഇന്ത്യയിലാണെന്നാണ് കണക്കുകൾ. അതുകൊണ്ട് തന്നെ രാജ്യത്തെ മിക്ക കുടുംബങ്ങളും ഇപ്പോൾ ഡയബെറ്റിസ് (Diabetes) ഫ്രണ്ട്ലി ആയിക്കൊണ്ടിരിക്കുകയാണ്. രാവിലെയുള്ള നടത്തം, സമീകൃതാഹാരം, മരുന്നുകൾ... ഇതെല്ലാം പ്രമേഹം നിയന്ത്രിക്കാൻ ​ഗുണം ചെയ്യുമെങ്കിലും ചിലപ്പോൾ ജീവിതശൈലിയിലെ ചില മാറ്റങ്ങൾ ഇതെല്ലാം തകിടം മറിക്കാം.

പ്രമേഹമുള്ളവർക്ക് ദൈനംദിന ശീലങ്ങളിൽ ഉൾപ്പെടുത്തേണ്ട അഞ്ച് കാര്യങ്ങൾ

പഴങ്ങൾക്കൊപ്പം കറുവാപ്പട്ട

ഫ്രൂട്സ് സാലഡ് ഉണ്ടാക്കുമ്പോൾ അതിനൊപ്പം കറുവപ്പട്ട ചെറിയ കഷ്ണം ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ പ്രവർത്തനങ്ങൾ കുറയ്ക്കാനും, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും.

അത്താഴം 7 മണിക്ക് മുൻപ്

അത്താഴം വൈകുന്നേരം 7 മണിയോടെ കഴിക്കാൻ ശ്രമിക്കുക. വൈകി കഴിക്കുന്നത് പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ കഴിയില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.

ഭക്ഷണത്തിനു ശേഷം നടക്കുക

വീടിന് അകത്താണെങ്കിൽ പോലും, ഓരോ ഭക്ഷണത്തിനു ശേഷവും 10 മുതൽ 15 മിനിറ്റ് നടക്കുക.

ചോറും ചപ്പാത്തിയും ഒരുമിച്ച് കഴിക്കരുത്

ചപ്പാത്തിയും ചോറും ഒരുമിച്ചു കഴിക്കുന്നത് ഒഴിവാക്കണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.

നാരുകൾ അടങ്ങിയ ഭക്ഷണം

നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കും. നാരുകൾ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT