നാവിൽ ചെറിയ കുമിളകൾ, സൂചിപ്പിക്കുന്നതെന്ത്? 
Health

നാവിൽ ചെറിയ കുമിളകൾ, സൂചിപ്പിക്കുന്നതെന്ത്?

പോഷകക്കുറവു മുതല്‍ രക്തയോട്ടം കുറയുന്നതു വരെ നാവ് പരിശോധിക്കുന്നതിലൂടെ തിരിച്ചറിയാന്‍ സാധിക്കും.

സമകാലിക മലയാളം ഡെസ്ക്

മുഖം നോക്കാന്‍ കണ്ണാടി എടുക്കുമ്പോള്‍ ഇനി നാവ് കൂടി പരിശോധിക്കണം. കാരണം നാവിന്റെ സവിശേഷതകള്‍ നോക്കി നമ്മുടെ ആരോഗ്യാവസ്ഥ എങ്ങനെയെന്ന് പരിശോധിക്കാനാകും. പോഷകക്കുറവു മുതല്‍ രക്തയോട്ടം കുറയുന്നതു വരെ നാവ് പരിശോധിക്കുന്നതിലൂടെ തിരിച്ചറിയാന്‍ സാധിക്കും.

വെളുത്ത കോട്ടിങ്

നാവിന് പുറമെ വെളുത്ത നിറത്തിൽ കോട്ടിങ് കാണപ്പെടാറുണ്ടോ? ഇത് ബാക്ടീരിയ വളർച്ചയുടെ ലക്ഷണമാണ്. നിർജ്ജലീകരണം, ശുചിത്വമില്ലായ്മ, വായിലൂടെ ശ്വസിക്കുന്നത് ഇവയെല്ലാം നാവിൽ ഇത്തരത്തിലൊരു കോട്ടിങ് ഉണ്ടാകാൻ കാരണമാകാം. ഡയറ്റിൽ ഇഞ്ചി ചായ ഉൾപ്പെടുത്തുന്നത് ബാക്ടീരിയ ബാധ കുറയ്ക്കാൻ സഹായിക്കും. ഇഞ്ചി ഉമിനീർ ഉൽപാനത്തെ ഉത്തേജിപ്പിക്കുകയും നാവിൽ നിന്ന് വായിൽ നിന്ന് ദോഷകരമായ ബാക്ടീരിയകളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

ചെറിയ കുമിഴകൾ

നാവിൽ ഇടയ്ക്ക് ചുവന്ന ചെറിയ കുമിളകൾ അല്ലെങ്കിൽ കുത്തുകൾ വരുന്നതായി നിരീക്ഷിച്ചിട്ടുണ്ടോ? ഇത് ശരീരത്തിനുള്ളിലെ അമിതമായ ചൂടിനെയാകാം സൂചിപ്പിക്കുന്നത്. വളരെ ചൂടുള്ള ഭക്ഷണം കഴിക്കുമ്പോഴും നാവിൽ ഇത്തരത്തിൽ ചുവന്ന കുത്തുകൾ ഉണ്ടാകാം.

നാവിൽ നീര്

നാവിന് തെളിഞ്ഞ ചുവന്ന നിറം അല്ലെങ്കിൽ നീര് വെക്കുന്നത് ശരീരത്തിലെ ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കാം. കൂടാതെ നാവിലേക്ക് ഓക്സിജൻ സഞ്ചാരം കുറയുന്നതും നാവിൽ നീര് വെക്കാൻ കാരണമായേക്കാം. ബീറ്റ്റൂട്ടും നെല്ലിക്കയും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന്റെ ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും. കൂടാതെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുകയും, ഇരുമ്പിന്റെ അഭാവം കുറയ്ക്കുകയും ചെയ്യും.

നീലകലർന്ന പർപ്പിൾ നിറം

ശരീരത്തിലെ രക്തയോട്ടം കുറയുന്നതിന്റെ സൂചനയായി നാവിന് നീലകലർന്ന പർപ്പിൾ നിറം ഉണ്ടാകാം. കൂടാതെ വായുടെ ശുചിത്വമില്ലായ്മ, വിറ്റാമിൻ ബി2ന്റെ കുറവും ഇതിന് കാരണമാകാം.

മിനുസമുള്ള നാവ്

പാപ്പില്ലെകളാണ് നാവിനെ പരുക്കനാക്കുന്നത്. ഇത് നശിക്കുന്നതുകൊണ്ട് നാവ് മിനുസമുള്ളതാകുന്നത്. ചില അവശ്യ പോഷകങ്ങളുടെ കുറവും പുവലിയുമാണ് നാവിലെ പാപ്പില്ലെകൾ നശിക്കാൻ കാണമാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

'ഓപ്പറേഷന്‍ സിന്ദൂര്‍ കോണ്‍ഗ്രസ് രാജകുടുംബത്തിന്റെ ഉറക്കം കെടുത്തി'; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

കണക്കുകൂട്ടല്‍ തെറ്റിച്ച 5ാം വിക്കറ്റ് കൂട്ടുകെട്ട്! ഇന്ത്യക്ക് ജയിക്കാന്‍ 187 റണ്‍സ്

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

SCROLL FOR NEXT