Neck Pillow Pexels
Health

യാത്രകളില്‍ നെക്ക് പില്ലോ ഉപയോ​ഗിക്കുന്നവരാണോ? ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

കഴുത്തിനും തോളുകൾക്കും സമ്മർദം കുറയ്ക്കാനും അതിലൂടെ കഴുത്തുവേദന, പേശീദൃഢത എന്നിവ കുറയ്ക്കാനും ഇതുപകരിക്കും.

സമകാലിക മലയാളം ഡെസ്ക്

മ്മളൊക്കെ പതിവായി യാത്ര ചെയ്യുന്നവരാണ്. ദീർഘദൂര യാത്രകളിൽ ഏറ്റവും ഉപയോ​ഗപ്രദമാകുന്ന ഒന്നാണ് നെക്ക് പില്ലോ. കഴുത്തിനും തോളുകൾക്കും സമ്മർദം കുറയ്ക്കാനും അതിലൂടെ കഴുത്തുവേദന, പേശീദൃഢത എന്നിവ കുറയ്ക്കാനും ഇതുപകരിക്കും. യാത്രക്കിടെ സുഖകരമായ ഉറക്കത്തിനും ഇത് ഉപകാരപ്രദമാണ്. പലതരത്തിലാണ് നെക്ക് പില്ലോ ഉള്ളത്.

മെമ്മറി ഫോം പില്ലോ: കഴുത്തിന്റെയും തലയുടെയും ആകൃതിയോട് ഇണങ്ങിയാണ് ഇതിന്റെ ഡിസൈൻ. കഴുത്ത് വേദനയോ മറ്റ് അസ്വസ്ഥതയോ ഉള്ളവർക്ക് ഇത് മികച്ചതാണ്.

ഓർത്തോപീഡിക് പില്ലോ: കുതിരലാടത്തിന്റെ ആകൃതിയിൽ ഒതുക്കമുള്ള തരമാണിത്. കൊണ്ടുനടക്കാനും ഇത് എളുപ്പമാണ്. ദീർഘയാത്രകളിൽ കഴുത്തിലെ ആയാസം കുറയ്ക്കാനും, തല മുന്നോട്ടോ വശങ്ങളിലേക്കോ ചെരിയാതിരിക്കാനും ഇത് സഹായിക്കും.

സെർവിക്കൽ പില്ലോ: സെർവിക്കൽ സ്‌പൈനിന് സപ്പോർട്ട് നൽകുന്ന തരത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. സെർവിക്കൽ സ്‌പോണ്ടിലോസിസ് അല്ലെങ്കിൽ കഴുത്തുമായി ബന്ധപ്പെട്ട മറ്റ് അസ്വസ്ഥതകളുള്ളവർക്ക് ഈ തലയിണകൾ ഗുണം ചെയ്യും.

എന്തൊക്കെ ശ്രദ്ധിക്കാം?

ഓർത്തോപീഡിക് പില്ലോയാണ് ഇതിൽ ഏറ്റവും മികച്ചത്. ഇത് കഴുത്തിന് മതിയായ സംരക്ഷണം നൽകും. എന്നാൽ ചിലർക്ക് ചില പ്രത്യേക മെറ്റീരിയലുകൾ അലർജിയുണ്ടാക്കിയേക്കാം. അങ്ങനെയുള്ളവർക്ക് പോളിസ്റ്റർ, ലാറ്റക്‌സ് തുടങ്ങിയവയാണ് നല്ലത്. സ്‌പോണ്ടിലോസിസ്, സ്ലീപ് അപ്നിയ പോലുള്ള അസുഖങ്ങളുള്ളവർ അതിനനുസരിച്ചുള്ള പ്രത്യേക പില്ലോ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

Neck Pillow: How to buy a proper neck pillow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

SCROLL FOR NEXT