Actor Madhavan Instagram
Health

ആഴ്ചയിൽ ഒരിക്കൽ എള്ളെണ്ണ, അല്ലാത്തപ്പോൾ വെളിച്ചെണ്ണ; സിംപിളാണ് മാധവന്റെ ബ്യൂട്ടി റൂട്ടീൻ

കഠിനമായ ഭക്ഷണക്രമങ്ങളോ വിലകൂടിയ ചര്‍മസംരക്ഷണ ഉല്‍പന്നങ്ങള്‍ക്ക് പിന്നാലെയോ പോകാറില്ല.

സമകാലിക മലയാളം ഡെസ്ക്

നിഷ്കളങ്കമായുള്ള മാധവന്‍റെ ചിരി സ്ക്രീനില്‍ ആസ്വദിക്കുന്ന ആരാധകര്‍ തമിഴിലും ബോളിവുഡിലും നിരവധിയുണ്ട്. 55-ാം വയസില്‍ ബോള്‍ഡ് സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കില്‍ മാധവന്‍ വീണ്ടും സ്ക്രീനില്‍ മികച്ച പ്രകടവുമായി എത്തുമ്പോള്‍ അന്നും ഇന്നും മാറാത്ത അദ്ദേഹത്തിന്‍റെ സൗന്ദര്യത്തിന്‍റെ രഹസ്യമാണ് ആരാധകര്‍ തേടുന്നത്. ആയുര്‍വേദത്തില്‍ വേരൂന്നിയതാണ് തന്‍റെ ദിനചര്യയെന്ന് മാധവന്‍ പറയുന്നു.

കഠിനമായ ഭക്ഷണക്രമങ്ങളോ വിലകൂടിയ ചര്‍മസംരക്ഷണ ഉല്‍പന്നങ്ങള്‍ക്ക് പിന്നാലെയോ പോകാറില്ല. സൂര്യപ്രകാശവും ഓയില്‍ മസാജുമാണ് തന്‍റെ ചര്‍മത്തിന്‍റെയും മുടിയുടെയും സൗന്ദര്യരഹസ്യമെന്ന് മാധവന്‍ വെളിപ്പെടുത്തുന്നു. വാര്‍ദ്ധക്യം ഒരു സ്വഭാവിക പ്രക്രിയയാണ്. അത് ചെറുക്കുന്നതിനെക്കാള്‍ ആരോഗ്യകരമായി വാര്‍ദ്ധക്യത്തെ സ്വീകരിക്കുക എന്നതാണ് പ്രധാനം. പ്രകൃതിയെ അതിന്‍റെ വഴിക്ക് പോകാന്‍ അനുവദിക്കുക.

മുടിയുടെ ആരോഗ്യം

കുട്ടിക്കാലം മുതല്‍ കൈമാറി വന്ന ഒരു ദിനചര്യയാണ് മുടിയുടെ ആരോഗ്യത്തിന് വേണ്ടി പിന്തുടരുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ എള്ളെണ്ണ തലയോട്ടിയിലും ശരീരത്തിലും മുഴുവന്‍ പുരട്ടി മസാജ് ചെയ്യാറുണ്ട്. മറ്റ് ദിവസങ്ങളില്‍ വെളിച്ചെണ്ണയാണ് ഉപയോഗിക്കാറ്. രണ്ട് പതിറ്റാണ്ടായി ഇതാണ് പിന്തുടരുന്നത്, ഇത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്ന് മാധവന്‍ പറയുന്നു.

ചര്‍മ സംരക്ഷണം

വിലകൂടിയ ചര്‍മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാറില്ല. പുലര്‍ച്ചെ ഗോര്‍ഫ് കളിക്കുന്ന ശീലമുണ്ട്. രാവിലെ ഏല്‍ക്കുന്ന സൂര്യപ്രകാശമാണ് ചര്‍മത്തിന്‍റെ ആരോഗ്യത്തിന്‍റെ പിന്നില്‍. ഇത് ചര്‍മം തിളക്കമുള്ളതും അകാല ചുളിവുകള്‍ ഒഴിവാക്കാനും സഹായിക്കുന്നു. ഫില്ലറുകള്‍ പോലുള്ള സൗന്ദര്യവര്‍ദ്ധക പ്രക്രിയകള്‍ ഇതുവരെ ചെയ്തിട്ടെല്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ വെളിച്ചെണ്ണ ദിവസവും ചര്‍മത്തില്‍ മസാജ് ചെയ്യാറുണ്ട്. കരിക്കിന്‍ വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. സൂര്യപ്രകാശവും സസ്യാഹാരവും ചര്‍മത്തെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു.

ഭക്ഷണശീലങ്ങൾ

ഭക്ഷണം ഫ്രഷ് ആയി കഴിക്കണമെന്നത് ഒരു നിര്‍ബന്ധമാണ്. ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്ന ശീലം കുട്ടിക്കാലം മുതല്‍ ചെയ്യാറില്ല. അതു കൊണ്ട് തന്നെ ഡയറ്റില്‍ സീസണല്‍ പഴങ്ങളും കൂടുതലായി ചേര്‍ക്കാറുണ്ട്. സംസ്കരിച്ച ഭക്ഷണങ്ങളും പായ്ക്ക് ലഘുഭക്ഷണങ്ങളും കഴിക്കാറില്ല. ഷൂട്ടിലാണെങ്കില്‍ പോലും പാചകക്കാരനെ ഒപ്പം കൂട്ടാറുണ്ട്. പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കുകയാണ് പതിവ്.

ഭക്ഷണക്രമത്തെക്കാൾ ശരീരമാണ് പ്രധാനം

കര്‍ശന ഭക്ഷണക്രമങ്ങളെക്കാള്‍ വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുക എന്നതാണ് ശീലം. അരി ഭക്ഷണങ്ങളോട് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല, തന്‍റെ മുത്തശ്ശി മൂന്ന് നേരം ചോറ് കഴിച്ചിരുന്നുവെന്നും അവരുടെ ആരോഗ്യം മികച്ചതായിരുന്നുവെന്നും മാധവന്‍ പറയുന്നു. വറുത്ത ഭക്ഷണങ്ങളും മദ്യവും പൂര്‍ണമായി ഒഴിവാക്കി. മനസിനേയും ശരീരത്തെയും ഒരുപോലെ നിലനിര്‍ത്തുന്ന തരത്തിലുള്ള ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കാറെന്നും അദ്ദേഹം പറയുന്നു.

Actor Madhavan about simple Ayurvedic routine for his hair and skin care

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT