Dipika kakkar Instagram
Health

ആരോ​ഗ്യകരമായ ജീവിതശൈലി, എന്നിട്ടും കാൻസർ; കരളിന്റെ 22 ശതമാനം മുറിച്ചു നീക്കിയെന്ന് ദീപിക കക്കർ

ആരോ​ഗ്യകരമായ ഒരു ജീവിതശൈലി പിന്തുടർന്നിട്ടും തനിക്ക് കാൻസർ പിടിപ്പെട്ടതിന്റെ കാരണം മനസിലാകുന്നില്ലെന്ന് ദീപിക പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

ഹിന്ദി മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ദീപിക കക്കർ. മാസങ്ങൾക്ക് മുൻപാണ് ദീപികയ്ക്ക് കരളിൽ ട്യൂമർ കണ്ടെത്തിയെന്ന വാർത്ത പുറത്തുവരുന്നത്. ഇപ്പോഴിതാ, തന്റെ ആരോ​ഗ്യത്തെ കുറിച്ച് നേരിട്ടു പങ്കുവെയ്ക്കുകയാണ് താരം. തന്റെ ശരീരത്തിൽ നിന്ന് ഏകദേശം 11 സെന്റിമീറ്റർ വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്തു. ഇത് കരളിന്റെ 22 ശതമാനം വരുമെന്നു ദീപിക ഒരു പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ആരോ​ഗ്യകരമായ ഒരു ജീവിതശൈലി പിന്തുടർന്നിട്ടും തനിക്ക് കാൻസർ പിടിപ്പെട്ടതിന്റെ കാരണം മനസിലാകുന്നില്ലെന്ന് ദീപിക പറയുന്നു. ഇതിന് ഡോക്ടർമാർക്കും ഉത്തരമില്ല. കഠിനമായ വയറുവേദനയെ തുടർന്നാണ് ആശുപത്രിയിലെത്തിയത്. പരിശോധിച്ചപ്പോഴാണ് കരളിൽ ഒരു ടെന്നീസ് ബോൾ വലിപ്പത്തിലുള്ള ട്യൂമർ കണ്ടെത്തിയത്. പിന്നീടാണ് അത് കാൻസർ ആണെന്ന് സ്ഥിരീകരിച്ചതെന്നും ദീപിക പറയുന്നു.

കാൻസർ ശരീരത്തിലെ മറ്റ് ഭാ​ഗങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല, അതിനാൽ കാൻസർ ബാധിച്ച കരളിന്റെ ഭാ​ഗം മുറിച്ചു മാറ്റുകയായിരുന്നു. 2025 മേയിലാണ് താൻ സ്റ്റേജ് 2 കരൾ കാൻസറിനെതിരെ പോരാടുകയാണെന്ന് ദീപിക വെളിപ്പെടുത്തിയത്. 'സസുരാൽ സിമർ കാ' എന്ന പരമ്പരയിലെ വേഷത്തിലൂടെ ശ്രദ്ധേയയായ ഈ ടെലിവിഷൻ താരം, ഹൃദയഭേദകമായ ഈ വാർത്ത ഒരു വികാരനിർഭരമായ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെയാണ് പങ്കുവെച്ചത്.

Dipika Kakkar about Liver cancer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡി കെ ശിവകുമാർ ആണെങ്കിലും ഔദ്യോ​ഗിക ചടങ്ങിൽ ​ഗണ​ഗീതം പാടുന്നത് തെറ്റാണ്'

ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; ദേവസ്വം ആശുപത്രി നിര്‍മ്മാണത്തിന് 15 കോടി രൂപയുടെ സംഭാവന

'സര്‍ക്കാർ ചെലവില്‍ സ്‌ക്വാഡ് ഉണ്ടാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താമെന്ന മോഹം വേണ്ട'; നവകേരള സര്‍വേയില്‍ സിപിഎമ്മിനെതിരെ വിഡി സതീശന്‍

മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കാമോ?

'ദളപതി, സൂപ്പർ സ്റ്റാർ... ഇതൊക്കെ ഇനിയെങ്കിലും നിർത്തിക്കൂടെ; കേട്ട് മടുത്തു'! ജന നായകനിലെ പാട്ടിനെതിരെ സോഷ്യൽ മീഡിയ

SCROLL FOR NEXT