tannishtha Instagram
Health

ഇരുണ്ട കാലത്ത് പ്രകാശമായത് ആ സ്നേഹവും കരുത്തും; കാൻസർ പോരാട്ടത്തെ കുറിച്ച് നടി തനിഷ്ത

എഐയുടെയും റോബോട്ടിന്റെയും കാലത്ത് മനുഷ്യരുടെ പകരംവെക്കാനാവാത്ത കാരുണ്യമാണ് തന്നെ രക്ഷിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഇരുണ്ട കാലത്ത് സുഹൃത്തുക്കളും കുടുംബവും നൽകുന്ന പിന്തുണയാണ് ജീവിതം തിരിച്ചുപിടിക്കാൻ തനിക്ക് പ്രേരണയാകുന്നതെന്ന് നടിയും സംവിധായകയുമായ തനിഷ്ത ചാറ്റർജി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപാണ് തനിഷ്ത തനിക്ക് സ്തനാർബുദം അവസാനഘട്ടത്തിലാണെന്ന് സ്ഥിരീകരിച്ചത്. രോ​ഗത്തെ കുറിച്ചല്ല, മറിച്ച് ഈ കാലയളവിൽ താൻ അനുഭവിച്ച സ്നേഹത്തേയും കരുത്തിനേയും കുറിച്ചാണ് പങ്കുവെക്കാനുള്ളതെന്ന് കുറിപ്പിൽ തനിഷ്ത പറയുന്നു.

കഴിഞ്ഞ എട്ടുമാസമായി കടുത്ത ദുരിതത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് പറഞ്ഞാണ് തനിഷ്ത കുറിപ്പ് ആരംഭിക്കുന്നത്. അർബുദം അച്ഛനെ കവർന്നെടുത്തതിന് പിന്നാലെയാണ് തന്നെയും തേടിയെത്തിയത്. എട്ടു മാസങ്ങൾക്ക് മുമ്പാണ് സ്റ്റേജ് 4 മെറ്റാസ്റ്റാറ്റിക് കാൻസർ സ്ഥിരീകരിക്കുന്നത്. എന്നാൽ ഈ പോസ്റ്റ് വേദനകളെ കുറിച്ചല്ല, മറിച്ച് തനിക്ക് ലഭിച്ച സ്നേഹവും കരുതലിനെയും കുറിച്ചു പറയാനാണ്.

എഴുപതുകാരിയായ അമ്മയും ഒമ്പതുകാരിയായ മകളും തന്നെ ആശ്രയിച്ചാണ് കഴിയുന്നത്. എന്നാൽ ഈ ഇരുണ്ട സമയങ്ങളിൽ സുഹൃത്തുക്കളിലും കുടുംബത്തിലുമൊക്കെ താൻ അസാധാരണമായ സ്നേഹം കണ്ടെത്തി, അതൊരിക്കലും താൻ ഒറ്റയ്ക്കാവാൻ അനുവദിച്ചില്ല. കഠിനമായ സാഹചര്യങ്ങളിലും അവർ പുഞ്ചിരിയോടെ തന്നെ കെട്ടിപ്പിടിച്ചു.

എഐയുടെയും റോബോട്ടിന്റെയും കാലത്ത് മനുഷ്യരുടെ പകരംവെക്കാനാവാത്ത കാരുണ്യമാണ് തന്നെ രക്ഷിക്കുന്നത്. അവരുടെ സഹാനുഭൂതിയും സന്ദേശങ്ങളും സാന്നിധ്യവും മനുഷ്യത്വവുമൊക്കെയാണ് തന്റെ ജീവിതം തിരികെ നൽകിയതെന്നും തനിഷ്ത കുറിക്കുന്നു. പെൺസൗഹൃദങ്ങൾക്കും ആഴത്തിലുള്ള സഹാനുഭൂതിയിലൂടെയും സ്നേഹത്തിലൂടെയും തനിക്കൊപ്പമുള്ള സാഹോദര്യത്തിനുമൊക്കെ കടപ്പെട്ടിരിക്കുന്നുവെന്നും തനിഷ്ത കുറിക്കുന്നുണ്ട്.

സ്തനാർബുദം ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

  • കക്ഷത്തിൽ ഉണ്ടാകുന്ന മുഴകൾ ഒരിക്കലും അവഗണിക്കരുത്. അത് സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ്.

  • സ്തനവലിപ്പത്തിലെ മാറ്റം ഒരിക്കലും അവഗണിക്കരുത്.

  • മുലക്കണ്ണുകളിൽ നിന്നുള്ള അസാധാരണമായ സ്രവങ്ങൾ. രക്തം കലർന്നതോ മഞ്ഞ കലർന്ന നിറത്തിലോ സ്രവങ്ങൾ കണ്ടാൽ ഡോക്ടറിനെ വിവരമറിയിക്കണം.

  • കോളർബോണിലോ കക്ഷത്തിനോ സമീപം നീർവീക്കം സ്തനാർബുദത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഇത് ഇതിനകം ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിരിക്കാം.

  • ലിംഫിന് സമീപത്തുള്ള വേദന അവഗണിക്കരുത്.

സ്തനാർബുദം നേരത്തെ തിരിച്ചറിയാൻ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് സ്വയം സ്തന പരിശോധന (SBE). 

സ്വയം സ്തന പരിശോധന എങ്ങനെ ചെയ്യാം

സ്റ്റെപ്പ് 1: സമയം തിരഞ്ഞെടുക്കുക: ഓരോ മാസവും സ്ഥിരമായ ഒരു സമയം തിരഞ്ഞെടുക്കുക, നിങ്ങളുടെ ആർത്തവചക്രം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമുള്ള സമയമായിക്കണം തിരഞ്ഞെടുക്കേണ്ടത്.

സ്റ്റെപ്പ് 2: വിഷ്വൽ ഇൻസ്പെക്ഷൻ: നിങ്ങളുടെ കൈകൾ വശങ്ങളിൽ വച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുക. വലുപ്പത്തിലോ ആകൃതിയിലോ ചർമ്മത്തിന്റെ ഘടനയിലോ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക.‌

സ്റ്റെപ്പ് 3: നിങ്ങളുടെ തലയുടെ മുകളിൽ കൈകൾ ഉയർത്തി അതേ മാറ്റങ്ങൾ നിരീക്ഷിക്കുക.

സ്റ്റെപ്പ് 4: നേരെ കിടക്കുക. ഒരു ചെറിയ തലയിണയോ മടക്കിയ ടൗവ്വലോ ഉപയോ​ഗിച്ച് തോളിനോട് ചേർത്ത് വെക്കുക. കൈകൾ ഉപയോ​ഗിച്ച് സ്തനങ്ങൾ ക്ലോക്‌വൈസിൽ പരിശോധിക്കുക.

സ്റ്റെപ്പ് 5: ഇരു കക്ഷങ്ങളും പരിശോധിക്കുക. ലിംഫ് ഭാ​ഗത്ത് ഏതെങ്കിലും തരത്തിൽ തടിപ്പ്, വേദന, അസാധാരണമായ മാറ്റങ്ങൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുമായി ബന്ധപ്പെടുക.

സ്തനാരോ​ഗ്യത്തിനായി എല്ലാ പ്രായത്തിലുള്ള സ്ത്രീകളും നിർബന്ധമായി ചെയ്‌തിരിക്കേണ്ടതാണ് സ്വയം സ്തന പരിശോധന. വീട്ടിലിരുന്ന് ലളിതമായി ചെയ്യാവുന്ന ഈ സ്തന പരിശോധന രോ​ഗങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സിച്ച് മാറ്റാനും സഹായിക്കും. ബോധവൽക്കരണമാണ് പ്രാഥമിക പ്രതിരോധ നടപടി. കൂടുതൽ ബോധവൽക്കരണം നടത്തുന്നതിലൂടെ സ്തനാർബുദത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനും രോ​ഗ നിർണയം നടത്താനും സാധിക്കും.

Actress Tannishtha talks about fighting breast cancer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT