Adding salt to Watermelon Pinterest
Health

തണ്ണിമത്തനൊപ്പം ഒരു നുള്ള് ഉപ്പ്! മധുരം ഇരട്ടിയാകും ആരോഗ്യത്തിനും നല്ലത്

ഉപ്പ് ചേർത്താൽ മധുരം കുറയുമെന്നാണ് പൊതുധാരണയെങ്കിലും തണ്ണിമത്തന്റെ കാര്യത്തിൽ ഇത് നേരെ തിരിച്ചാണ്.

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്തെ ഹീറോ തള്ളിമത്തനാണ്. ഏതാണ്ട് 90 ശതമാനം ജലാംശം അടങ്ങിയ ഇവ വേനൽച്ചൂടിനെ ചെറുക്കാൻ ബെസ്റ്റാണ്. തണ്ണിമത്തന് മധുരം കുറവാണെങ്കിൽ അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ പഞ്ചസാര ചേർക്കുന്നതാണ് മിക്കയിടത്തേയും പതിവ്. എന്നാൽ ഇനി അതിന് പകരം ഒരു നുള്ള് ഉപ്പ് ചേർത്ത് നോക്കൂ...

ഉപ്പും തണ്ണിമത്തനും

മുഖം ചുളിക്കേണ്ട! ഇതിന്റെ പിന്നിൽ ചില ആരോ​ഗ്യകരവും ശാസ്ത്രീയവുമായ കാരണങ്ങളുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉപ്പ് ചേർത്താൽ മധുരം കുറയുമെന്നാണ് പൊതുധാരണയെങ്കിലും തണ്ണിമത്തന്റെ കാര്യത്തിൽ ഇത് നേരെ തിരിച്ചാണ്. ഉപ്പിലെ ക്ലോറൈഡ് അയോണുകൾ നാവിലെ മധുരം തിരിച്ചറിയാനുള്ള കോശങ്ങളെ ഉത്തേജിപ്പിക്കുകയും പഴത്തിന്റെ സ്വാഭാവിക മധുരം കൂടുതൽ പ്രകടമാക്കുകയും ചെയ്യുന്നു.

2023-ലെ 'eLife' പഠന റിപ്പോർട്ടിലും ഇത് വിശദീകരിക്കുന്നു. വേനൽക്കാലത്ത് വിയർപ്പിലൂടെ ശരീരത്തിൽ നിന്ന് സോഡിയം വൻതോതിൽ നഷ്ടപ്പെടാറുണ്ട്. തണ്ണിമത്തനിൽ ജലാംശമുണ്ടെങ്കിലും സോഡിയത്തിന്റെ അളവു തീരേ കുറവാണ്. ഒരു നുള്ള് ഉപ്പ് ചേർക്കുന്നതിലൂടെ സോഡിയത്തിന്റെ അളവു വീണ്ടെടുക്കാനും ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കുമെന്ന് ന്യൂട്രിയെന്റ്സ് ജേണൽ വ്യക്തമാക്കുന്നു.

മാത്രമല്ല, പാകമാകാത്തതോ മധുരം കുറഞ്ഞതോ ആയ തണ്ണിമത്തന്റെ രുചി മെച്ചപ്പെടുത്താനും ഉപ്പ് സഹായിക്കും. ചെറിയ അളവിൽ ഉപ്പ് ദഹനരസങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിച്ചേക്കാം. എന്നാൽ തണ്ണിമത്തനിൽ ഉപ്പ് ചേർക്കുമ്പോൾ അമിതമാകാതെ സൂക്ഷിക്കാണം. അമിതമായാൽ പഴത്തിന്റെ സ്വാഭാവിക രുചിയെ നശിപ്പിക്കും. രുചി മെച്ചപ്പെടുത്തുന്നതിന് തണ്ണിമത്തനൊപ്പം അൽപം നാരങ്ങാ നീരും ചേർക്കുന്നത് നല്ലതാണ്.

Adding a pinch of salt into Watermelon will increase health benefits and taste

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ഥലവും സമയവും തീരുമാനിച്ചോളൂ, പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും'; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വിഡി സതീശൻ

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്‌സിആര്‍ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് കേരളം

കാത്തിരുന്ന ആവേശപ്പോര്; സഞ്ജുവിന് ഇന്ന് നിർണായകം,വൈഭവിന്റെ വെടിക്കെട്ട് ഉണ്ടാകുമോ?

വാട്‌സ്ആപ്പ്, ടെലിഗ്രാം ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ സിം-ബൈന്‍ഡിങ്; സമയപരിധി നീട്ടിയേക്കും

115 കോടി ബജറ്റിട്ട സിനിമ തീര്‍ന്നത് 170 കോടിയ്ക്ക്; എട്ട് നിലയില്‍ പൊട്ടി; മുരുഗദോസിനെതിരെ നിര്‍മാതാവ്!

SCROLL FOR NEXT