40ലും 60ലും പ്രായമാകല്‍ പ്രക്രിയ അതിവേഗത്തിലാകും 
Health

40ലും 60ലും പ്രായമാകല്‍ പ്രക്രിയ അതിവേഗത്തിലാകും; പഠനം

സ്റ്റാൻഫോർഡ് മെഡിസിനിലെ ​ഗവേഷകരാണ് പഠനം നടത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

പ്രായമാകൽ പ്രക്രിയ നാൽപതുകളിൽ അറുപതുകളിൽ അതിവേ​ഗം ത്വരിതപ്പെടുത്തുമെന്ന് പുതിയ പഠനം. വാർദ്ധക്യം മനുഷ്യശരീരത്തിൽ ക്രമേണ നടക്കുന്ന മന്ദഗതിയിലുള്ളതും സ്ഥിരതയുള്ളതുമായ ഒരു പ്രക്രിയയാണെന്നാണ് ഏറെക്കാലമായി ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. എന്നാൽ സ്റ്റാൻഫോർഡ് മെഡിസിനിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ മനുഷ്യൻ അവരുടെ 40കളുടെ മധ്യത്തിലും 60 കളുടെ തുടക്കത്തിലും എത്തുമ്പോൾ പ്രായമാൽ പ്രക്രിയ 81 ശതമാനം വർധിക്കുന്നതായി കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

25നും 75നും ഇടയിൽ പ്രായമായ 108 പേരിൽ അവരുടെ 135,000 വ്യത്യസ്ത തന്മാത്രകളിലും സൂക്ഷ്മാണുക്കളിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് നമ്മുടെ മുഴുവൻ ശരീരത്തിൻ്റെ പ്രവർത്തന രീതിയെയും മാറ്റുന്നുവെന്ന് ​ഗവേഷകർ പറയുന്നു. മദ്യം, കഫീൻ എന്നിവ സംസ്കരിക്കുന്നതു മുതൽ രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്നതിൽ വരെ പ്രകടമായ മാറ്റങ്ങൾ ഈ പ്രായ ഘട്ടങ്ങളിൽ നടക്കുന്നു.

പഠനം വാർദ്ധക്യത്തെ മനസിലാക്കുന്ന രീതിയിലും വാർദ്ധക്യ സംബന്ധമായ അസുഖങ്ങളെ സമീപിക്കുന്നതിലും നമ്മെ കൂടുതൽ അറിവുള്ളവരാക്കാൻ സഹായിക്കുമെന്നും പഠനത്തിന് നേതൃത്വം വഹിച്ച മൈക്കൽ സ്നൈഡർ പറഞ്ഞു. സ്ത്രീകളിലെ ആർത്തവവിരാമം തുടങ്ങിയ മാറ്റങ്ങൾ സംഭവിക്കുന്നത് ഈ കാലയളവിലാണ്. കൂടാതെ ഈ കാലയളലിൽ പുരുഷന്മാരും ദ്രുത​ഗതിയുലുള്ള വാർദ്ധക്യത്തിന് വിധേയമാകുന്നു എന്നതിലേക്കും പഠനം വിരൽ ചൂണ്ടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT