മദ്യപാനം ബൈപോളാര്‍ ഡിസോഡര്‍ ലക്ഷണങ്ങളെ വഷളാക്കുമെന്ന് പഠനം. ശരാശരി അളവിന് മുകളിലുള്ള മദ്യം കഴിക്കുന്നവർക്ക് കൂടുതൽ വിഷാദ ലക്ഷണങ്ങൾ അനുഭവപ്പെടാനും മൂഡ് ചാഞ്ചാട്ടത്തിനും സാധ്യതയുണ്ടെന്നും മിഷിഗൺ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു.
ബൈപോളാര്‍ ഡിസോഡര്‍ ഉള്ള വ്യക്തികളില്‍ ദീര്‍ഘകാലമുള്ള മദ്യപാനം മാനസികാവസ്ഥയില്‍ എന്തൊക്കെ മാറ്റം വരുത്തുമെന്നാതായിരുന്നു പഠനം. ബൈപോളാര്‍ ഡിസോഡര്‍ സ്ഥിരീകരിച്ച 584 വ്യക്തികളുടെ അഞ്ച് മുതല്‍ 16 വര്‍ഷം വരെയുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. രോഗികളിലെ മദ്യപാന ശീലവും വിഷാദം, ഹൈപ്പോമാനിയ, ഉത്കണ്ഠ തുടങ്ങിയ കാര്യങ്ങളും ഗവേഷകര്‍ വിലയിരുത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരാൾ സാധാരണ അളവിനെക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നത് വിഷാദത്തിനും മാനിക് അല്ലെങ്കില്‍ ഹൈപ്പോമാനിക് മാനസികാവസ്ഥയ്ക്കും കാരണമാകുമെന്ന് ഗവേഷകര്‍ ദി ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷറില്‍ പ്രസിദ്ധീകരി പഠനത്തില്‍ വ്യക്തമാക്കുന്നു. മദ്യപാനം മാനസികാവസ്ഥയെ അസ്ഥിരപ്പെടുത്തുകയും ജോലിയിലെ കാര്യക്ഷമതയെ ബാധിക്കുകയുന്നു.
ആൻറി സൈക്കോട്ടിക്, ആൻ്റീഡിപ്രസൻ്റ് മരുന്നുകൾ കഴിക്കാതെ തുടരുന്ന രോഗികളില്‍ മദ്യപാനം ദോഷകരമായ ബാധിച്ചതായി കണ്ടെത്തിയെന്നും ഗവേഷകർ റിപ്പോർട്ടിൽ പറയുന്നു.
ബൈപോളാര്‍ തകരാര്‍ നാലു വിധത്തില്‍
മാനിക് അല്ലെങ്കില്‍ സമ്മിശ്രമായ അവസ്ഥ, കുറഞ്ഞത് ഒരാഴ്ച നീണ്ടു നില്‍ക്കും, അല്ലെങ്കില്‍ വ്യക്തിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലാക്കേണ്ടി വരുന്ന തരത്തിലുള്ള കടുത്ത മാനിക് ലക്ഷണങ്ങള്‍ ഉണ്ടാകും. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും നില നിന്നേക്കാവുന്ന വിഷാദമുള്ള ഘട്ടവും ഉണ്ടായേക്കാം.
വിഷാദവും ശക്തി കുറഞ്ഞ മാനിയയും ഒന്നിച്ചുള്ള അവസ്ഥ ഉണ്ടാകും. പക്ഷെ ശക്തമായ മാനിക് അല്ലെങ്കില്‍ സമ്മിശ്ര അവസ്ഥ ഉണ്ടാകില്ല.
മറ്റ് തരത്തില്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടില്ലാത്ത ബൈപോളാര്‍ തകരാര്‍ (ബിപി-എന്‍ ഒ സ്). രോഗത്തിന്‍റെ ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തും എന്നാല്‍ ബൈപോളാര്‍ന്‍റെ റെ രോഗനിര്‍ണയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടില്ല. എന്നിരുന്നാലും ഈ ലക്ഷണങ്ങള്‍ വ്യക്തിയുടെ സാധാരണ പെരുമാറ്റ ലക്ഷണങ്ങളില്‍ നിന്നും വ്യക്തമായി വേറിട്ടു നില്‍ക്കുന്നതായിരിക്കും.
സൈക്ലോത്തൈമിക് തകരാര്‍ അല്ലെങ്കില്‍ സൈക്ലോത്തൈമിയ : ബൈപോളാര്‍ തകരാറിന്‍റെ ഒരു ലഘുവായ രൂപം, ശക്തികുറഞ്ഞ മാനിയയും ലഘുവായ വിഷാദവും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും നില നിന്നേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates