Almond Milk Pexels
Health

പാൽ വെറുത്തു പോയവരും കുടിക്കും, ബദാം പാലിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

ഇതിൽ വിറ്റാമിൻ ഇ, സി, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ശുവിൻ പാലിന്റെ മണം കേൾക്കുമ്പോഴേ ചില ഓടും. എന്നാൽ പാലിൽ അടങ്ങിയ പോഷക​ഗുണങ്ങൾ നമ്മുടെ ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. അങ്ങനെ പശുവിൻ പാലു വേണ്ടത്തവർക്ക് ലാക്ടോസ് അസഹിഷ്ണുത ഉള്ളവർക്കും ഏറ്റവും മികച്ചതാണ് ബദാം പാൽ (ALMOND MILK). ഇതിൽ വിറ്റാമിൻ ഇ, സി, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ആരോ​ഗ്യകരമായി ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്. വെള്ളത്തില്‍ കുതിര്‍ത്ത ബദാം നന്നായി അരച്ച ശേഷം അത് നന്നായി പിഴിഞ്ഞെടുത്താണ് ബദാം പാൽ ഉണ്ടാക്കുന്നത്. ബദാം പാൽ ചൂടാക്കിയോ തണുപ്പിച്ചോ കുടിക്കാം.

  • ബദാം പാലിൽ അടങ്ങിയ വിറ്റാമിൻ ഇ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റ് ആണ്. ഇത് ചർമത്തിനും മുടിക്കും നല്ലതാണ്. മാത്രമല്ല പ്രതിരോധശേഷി മെച്ചപ്പെടുത്താനും വിറ്റാമിൻ ഇ ആവശ്യമാണ്.

  • ബദാം പാലിലെ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. അതുവഴി ഹൃദ്രോഗസാധ്യതയും കുറയും.

  • ബലമുള്ള അസ്ഥികൾ നിലനിർത്തുന്നതിന് ആവശ്യമായ പോഷകങ്ങളായ കാൽസ്യം വിറ്റാമിൻ ബി എന്നിവ ഫോർട്ടിഫൈഡ് ബദാംപാലിൽ അടങ്ങിയിട്ടുണ്ട്.

  • പശുവിൻ പാലിനെ അപേക്ഷിച്ച് ബദാം പാലിൽ സാധാരണയായി കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും.

  • ഇത് സ്വാഭാവികമായും ലാക്ടോസ് രഹിതമാണ്. അതിനാൽ ലാക്ടോസ് അസഹിഷ്ണുത ഉള്ളവർക്ക് അനുയോജ്യമായ ഒരു ബദലാണ് ബദാം പാൽ.

Almond Milk: health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

SCROLL FOR NEXT