Aroma Therapy Pexels
Health

ചര്‍മത്തില്‍ ചുളിവു വീഴുന്നത് തടയാം, പരീക്ഷിക്കാം അരോമതെറാപ്പി

നല്ല പരിപോഷണം വേണ്ട പല ലെയറുകള്‍ നിറഞ്ഞതാണ് ചര്‍മം

സമകാലിക മലയാളം ഡെസ്ക്

പ്രായമാകുമ്പോള്‍ ചര്‍മത്തില്‍ പാടുകളും ചുളിവുകളും ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ വര്‍ധിച്ച അന്തരീക്ഷ മലിനീകരണം ഈ പ്രക്രിയ വേഗത്തിലാക്കാം. സ്‌കിന്‍ ടോണിലുണ്ടാകുന്ന വ്യത്യാസം, ചര്‍മത്തിന്റെ കട്ടി കുറയുക, ഡ്രൈ ആകുക, കറുത്ത പാടുകള്‍, പിഗ്മന്റേഷന്‍ തുടങ്ങിയവയുടെ ആഘാതം ഇതുമൂലം വര്‍ധിക്കാം.

നല്ല പരിപോഷണം വേണ്ട പല ലെയറുകള്‍ നിറഞ്ഞതാണ് ചര്‍മം, അതുകൊണ്ടു തന്നെ പ്രായമാകല്‍ എന്ന പ്രക്രിയ സ്വാഭാവികമായി സംഭവിക്കാനും ആരോഗ്യത്തോടെ കാണപ്പെടാനും എക്സ്ട്ര കെയര്‍ നല്‍കേണ്ടതുണ്ട്. പ്രായമാകുന്തോറും ചര്‍മത്തിന്റെ ടെക്‌സ്ച്ചറില്‍ തന്നെ വ്യത്യാസം കാണാം.

പാരമ്പര്യവും പ്രായമാകല്‍ പ്രക്രിയയെ ബാധിക്കുന്ന ഒരു ഘടകമാണെങ്കിലും യുവി രശ്മികള്‍ അമിതമായി ശരീരത്തില്‍ പതിക്കുന്നതും ഒരു കാരണമാണ്.ചര്‍മത്തെ സംരക്ഷിക്കാനും ചുളിവുകള്‍ അകറ്റി യുവത്വമാര്‍ന്ന ലുക്ക് നല്‍കാനും അരോമാതെറാപ്പി സഹായിക്കും.

മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതാണ് അരോമതെറാപ്പി. സുഗന്ധപൂരിതമായ എണ്ണകള്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. വ്യത്യസ്ത എണ്ണകള്‍ ഇതിന് ഉപയോഗിക്കുമെങ്കിലും നിങ്ങള്‍ക്ക് അനുയോജ്യമായത് കണ്ടെത്തി ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഉദ്ദാഹരണത്തിന് നാരങ്ങ, ഓറഞ്ച് പോലെ സ്ട്രിക് ബേസ് ഉള്ള എണ്ണകള്‍ ചര്‍മത്തിലെ പാടുകള്‍ നീക്കി തിളക്കം നല്‍കാനാണ് ഉപയോഗിക്കുന്നത്.

അതേസമയം ടീ ട്രീ ഓയില്‍ ചര്‍മത്തിലെ എണ്ണമയം നിയന്ത്രിക്കാനും ചമോമൈല്‍ എണ്ണ ചര്‍മത്തിലെ ചൊറിച്ചിലിന് വേണ്ടിയുള്ളതുമാണ്. മുഖക്കുരു, അസമമായ സ്‌കിന്‍ ടോണ്‍, ചുളിവുകള്‍ തുടങ്ങിയവയ്ക്ക് ലാവെന്‍ഡര്‍ എണ്ണയാണ് തെരഞ്ഞെടുക്കേണ്ടത്.

Aroma Therapy for skin care.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും സര്‍പ്രൈസുമായി കോണ്‍ഗ്രസ്; അനില്‍ അക്കര അടാട്ട് പഞ്ചായത്തില്‍ സ്ഥാനാര്‍ഥി

കിടക്കുമ്പോൾ വഷളാകുന്ന ചുമ, ഹൃദയസ്തംഭനം വളരെ നേരത്തെ തിരിച്ചറിയാം, 5 ലക്ഷണങ്ങൾ

സൗജന്യ താമസം, എയർ ടിക്കറ്റ്, മറ്റ് ആനൂകുല്യങ്ങൾ; യുഎഇ ഇലക്ട്രിക്കൽ എന്‍ജിനീയർമാരെ തേടുന്നു; കേരള സർക്കാർ റിക്രൂട്മെന്റ്

28,30,58,27,00,000..., എന്റമ്മോ!; എന്‍വിഡിയയുടെ ലാഭക്കണക്കില്‍ റെക്കോര്‍ഡ്, 65 ശതമാനം വര്‍ധന

വി എം വിനുവിനേറ്റ തിരിച്ചടി ഇടതുമുന്നണിക്കും; തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി

SCROLL FOR NEXT