ആരോഗ്യ പ്രശ്നങ്ങള്‍ ഒരു ഘട്ടം കഴിഞ്ഞ ശേഷമാണ് മിക്കയാളുകളും വൈദ്യസഹായം തേടുക. ഹൃദ്രോഗങ്ങള്‍ ഇത്ര അപകടമാകാനുള്ള ഒരു കാരണം ഇത് തന്നെയാണ്. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനെക്കാൾ മുൻകരുതൽ ഉണ്ടാക്കിയെടുക്കുകയെന്നതാണ് മികച്ച്. ഒരു റുട്ടീൻ ചെക്കപ്പ് പറയുമ്പോഴും പലർക്കും ആശങ്കയാണ്, ഏത് പ്രായത്തിലാണ് കൊളസ്ട്രോൾ പരിശോധിച്ചു തുടങ്ങേണ്ടതെന്ന് സംശയം നിങ്ങൾക്കുണ്ടോ?
ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ ഒരു തരം ലിപിഡാണ് കൊളസ്ട്രോൾ. ഇത് കോശ സ്തരങ്ങളുടെ ഭാഗമാണ്. കൂടാതെ കരളിനെ പിത്തരസം ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഹോർമോണുകൾക്കുള്ള ഒരു നിർമാണ വസ്തുവായും കൊളസ്ട്രോൾ പ്രവർത്തിക്കുന്നു. എന്നാൽ രക്തത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവു കൂടുമ്പോഴാണ് പ്രശ്നം. ഇത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ രക്തത്തിലെ കൊളസ്ട്രോൾ നില വിലയിരുത്തേണ്ടത് പ്രധാനമാണ്.
ഒരാൾ ആദ്യമായി കൊളസ്ട്രോൾ പരിശോധിക്കേണ്ടത് എപ്പോഴാണ്?
20 വയസു മുതല്‍ കൊളസ്ട്രോൾ പരിശോധിക്കാവുന്നതാണെന്ന് കാർഡിയോളജിസ്റ്റുകൾ ശുപാർശ ചെയ്യുന്നു. കൂടാതെ അത് ഒരു ഫാസ്റ്റിംഗ് ലിപിഡ് പ്രൊഫൈൽ ഉപയോഗിച്ച് ചെയ്യണം. പരിശോധനയിൽ കൊളസ്ട്രോൾ സാധാരണ നിലയിലാണെങ്കിൽ നാല് അല്ലെങ്കിൽ ആറ് വർഷത്തിന് ശേഷം പരിശോധനകൾ ആവർത്തിക്കാവുന്നതാണ്.
എന്നാല്‍ കുംടുംബത്തിൽ ആർക്കെങ്കിലും ഹൃദ്രോഗമുണ്ടെങ്കിലോ, പ്രമേഹ രോഗികൾ, ഉയർന്ന രക്തസമ്മർദം, അമിതവണ്ണം, പിസിഒഎസ്, പുകവലിക്കുന്ന ശീലം, ഉദാസീനമായ ജീവിതശൈലി തുടങ്ങിയ സാഹചര്യമുള്ളവർ എത്രയും വേഗം പരിശോധന നടത്തണമെന്നും വിദഗ്ധര്‍ പറയുന്നു.
അമിതവണ്ണമുള്ളവരും ശക്തമായ കുടുംബ പാരമ്പര്യമുള്ളവരുമാണെങ്കിൽ 12 വയസ്സുള്ളപ്പോൾ തന്നെ ആദ്യത്തെ ലിപിഡ് പ്രൊഫൈൽ പരിശോധന നടത്തണമെന്ന് ഇന്ത്യൻ മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates