Basil Joseph Body Transformation Instagram
Health

അതിരടിക്ക് വേണ്ടി കുറച്ചത് 15 കിലോ! ബേസിലിന്റെ ബോഡി ട്രാസ്ഫോർമേഷൻ കണ്ട് ആരാധകരും ഞെട്ടി, ഫലപ്രദമായത് ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ്

ഒരു വർഷം കൊണ്ട് 15 കിലോ ശരീരഭാരമാണ് ബേസിൽ കുറച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരടി സിനിമയ്ക്ക് വേണ്ടി നടനും സംവിധായകനുമായ ബേസിൽ ജോസഫ് നടത്തിയ ബോഡി ട്രാൻസ്ഫോർമേഷൻ ആരാധകരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. ഒരു വർഷം കൊണ്ട് 15 കിലോ ശരീരഭാരമാണ് ബേസിൽ കുറച്ചത്. കൃത്യമായ ഡയറ്റും വർക്ക്ഔട്ടുമായിരുന്നു സിനിമയ്ക്ക് വേണ്ടി അദ്ദേഹം പിന്തുടർന്നത്.

അതിരടിയിൽ കോളജ് വിദ്യാർഥിയുടെ കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നത്. വണ്ണം കുറയ്ക്കാൻ എളുപ്പപ്പണിയില്ലാത്തതുകൊണ്ട് കൃത്യമായി ഡയറ്റും വർക്ക്ഔട്ടും പാലിച്ചു. 2025 ഏപ്രിൽ അവസാനം പുറത്തിറങ്ങിയ മരണമാസ് സിനിമയ്ക്ക് ശേഷം മറ്റൊരു സിനിമയും അദ്ദേഹം കമ്മിറ്റ് ചെയ്തിരുന്നില്ല.

തൻ്റേത് വേ​ഗത്തിൽ വണ്ണം വയ്ക്കുന്ന ശരീരപ്രകൃതമാണ്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആണ് ചെയ്തത്. 16 മണിക്കൂർ ഉപവാസം, രണ്ട് മണിക്കൂർ വ്യായാമത്തിന് ശേഷം ഭക്ഷണം കഴിക്കും. ഇത് അമിത കലോറി കത്തിച്ചുകളയാൻ സഹായിക്കും. കാർഡിയോ, സ്ട്രെങ്ത് ട്രെയിനിങ്, 8-10 കിലോമീറ്റർ ഓട്ടം എന്നിവയെല്ലാം ചെയ്തു.

മധുരം പൂർണമായും ഒഴിവാക്കാൻ സാധിക്കാത്തതു കൊണ്ട് കർശനമായി നിയന്ത്രിച്ചു. എണ്ണയിൽ വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കി. ഡയറ്റ് തുടങ്ങിയതോടെ പ്രത്യേക ഭക്ഷണങ്ങൾ തയ്യാറാക്കാനായി ഷെഫിനെയും നിയമിച്ചിരുന്നുവെന്ന് ബേസിൽ പറയുന്നു. ഒലിവ് ഓയിലാണ് പാചകത്തിന് ഉപയോ​ഗിക്കുന്നത്.

ചിട്ടയോടെ ശരീരം നോക്കാൻ തുടങ്ങിയതോടെ ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടായതായും അദ്ദേഹം പറഞ്ഞു. മാനസികാരോ​ഗ്യം മെച്ചപ്പെട്ടു. നല്ല ഉറക്കം ലഭിച്ചു. അതിരടി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ തന്റെ ബോഡി ട്രാൻഫോർമേഷൻ കണ്ട് പലരും ഞെട്ടിയെന്നും ബേസിൽ പറയുന്നു.

Athiradi Movie, Basil Joseph Body Transformation, Intermitted Fasting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫയര്‍'ലന്‍ഡ്! അടിപതറി ലോകചാംപ്യന്മാര്‍, ചരിത്ര വിജയം, 34 റണ്‍സിന് തോറ്റ് ടീം ഇന്ത്യ

Today's Rashi Phalam June 27 | പുതിയ ജോലിയില്‍ പ്രവേശിക്കും, ദൂരയാത്രയ്ക്ക് അവസരം ലഭിക്കും

ലഹരിക്കെതിരെ മന്ത്രിയുടെ ക്ലാസ്; പഴയ ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; കൈയിലുള്ളത് മയക്കുമരുന്ന് അല്ല, മരുന്നെന്ന് വിശദീകരണം

'ബോംബെക്കാരി ചേച്ചിയുടെ നോര്‍ത്ത് ഇന്ത്യന്‍ ഐഡിയ; പണവും സ്വാധീനവും നല്‍കി മാത്രം സൗഹൃദങ്ങള്‍ കെട്ടിപ്പടുത്ത് ശീലമുള്ള ആ മഹതിയോട് ഒന്നുമാത്രം'

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്